expat : സ്വന്തമായി വച്ച വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ഗള്‍ഫില്‍ നിന്നെത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു - Pravasi Vartha PRAVASI

expat : സ്വന്തമായി വച്ച വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ഗള്‍ഫില്‍ നിന്നെത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു

സ്വന്തമായി വച്ച വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു. തേവലക്കര പടിഞ്ഞാറ്റക്കര പ്ലാമൂട്ടില്‍ കിഴക്കേതില്‍ (കായല്‍വാരത്ത്) ബഷീറിന്റെയും സബൂറ ബീവിയുടെയും മകന്‍ ബി. ഷെമീര്‍ (35) expat ആണ് മരിച്ചത്. ദേശീയ പാതയില്‍ കരുനാഗപ്പള്ളി കുന്നേറ്റിപ്പാലത്തിനു സമീപം 4ന് രാത്രി 8ന് ആയിരുന്നു അപകടം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
കായംകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെ ഷെമീര്‍ സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റു അബോധാവസ്ഥയിലായ ഷെമീറിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. റിയാദില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഷെമീര്‍ പുതിയതായി വച്ച വീടിന്റെ ഗൃഹപ്രവേശം ഡിസംബര്‍ 31നായിരുന്നു. ഭാര്യ : രഹ്ന. മക്കള്‍: ആമിന(8), അമാന്‍(2). കബറടക്കം ഇന്നു 2ന് വടക്കുംതല ജുമുഅ മസ്ജിദില്‍.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *