indigo international : ഇന്‍ഡിഗോ ഇന്ധന നിരക്ക് ഒഴിവാക്കിയതോടെ ടിക്കറ്റ് നിരക്കില്‍ ഇടിവ്, മറ്റ് കമ്പനികളും കുറച്ചേക്കും - Pravasi Vartha TRAVEL

indigo international : ഇന്‍ഡിഗോ ഇന്ധന നിരക്ക് ഒഴിവാക്കിയതോടെ ടിക്കറ്റ് നിരക്കില്‍ ഇടിവ്, മറ്റ് കമ്പനികളും കുറച്ചേക്കും

ഇന്‍ഡിഗോ ഇന്ധന നിരക്ക് ഒഴിവാക്കിയതോടെ ടിക്കറ്റ് നിരക്കില്‍ ഇടിവ്. ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള തീരുമാനം ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ സ്വീകരിച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞത്. ഇന്‍ഡിഗോയുടെ ഈ നീക്കത്തെ തുടര്‍ന്ന് ഡല്‍ഹി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിങ്ങളിലെയും ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട് indigo international .  യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില അടുത്തിടെ കുറഞ്ഞു. ഇതോടെ ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള തീരുമാനം ഇന്‍ഡിഗോ പ്രഖ്യാപിക്കുകയായിരുന്നു. എടിഎഫ് വിലകള്‍ മാറിമറിയുന്നതിന് സാധ്യതയുള്ളതിനാല്‍, വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ച് നിരക്കുകളും മറ്റും ക്രമീകരിക്കുന്നത് തുടരുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാല്‍ ടിക്കറ്റ് നിരക്കില്‍ 4 ശതമാനം വരെ കുറവുണ്ടായി. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ സമീപകാലത്തെ ഏറ്റവും ‘ബജറ്റ് ഫ്രണ്ട്‌ലിയായ ‘ നിരക്കാണിതെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. ടിക്കറ്റ് നിരക്ക് 400 ദിര്‍ഹത്തില്‍ താഴെയായിയെന്ന് സാഫ്രോണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ നിന്നുള്ള പ്രവീണ്‍ ചൗധരി പറഞ്ഞു. ഇതോടെ മറ്റ് പല വിമാനകമ്പനികളും നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *