ajman police : യുഎഇ: കാണാതായ ഒമ്പതുകാരിയെ മണിക്കൂറിനുള്ളില്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പിച്ച് അധികൃതര്‍ - Pravasi Vartha UAE

ajman police : യുഎഇ: കാണാതായ ഒമ്പതുകാരിയെ മണിക്കൂറിനുള്ളില്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പിച്ച് അധികൃതര്‍

കാണാതായ ഒമ്പതുകാരിയെ മണിക്കൂറിനുള്ളില്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പിച്ച് അധികൃതര്‍. ഒമ്പതു വയസ്സുള്ള അറബ് വംശജയായ ഭിന്നശേഷിക്കാരിയെയാണ് കാണാതായത്. അജ്മാനിലെ അല്‍ മദീന കോംബ്രിഹെന്‍സീവ് പൊലീസ് സ്‌റ്റേഷനിലെ ajman police ഉദ്യോഗസ്ഥര്‍ സുരക്ഷ പട്രോളിങ്ങിനിടെ അജ്മാന്‍ അല്‍ റാശിദിയ ഏരിയയില്‍ വെള്ളിയാഴ്ച കുട്ടിയെ കണ്ടെത്തുകയായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച കുട്ടിയെ അജ്മാനിലെ സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററിന് കൈമാറി. ഇവര്‍ കുട്ടിയുമായി 30 മിനിറ്റോളം സംസാരിച്ചാണ് രക്ഷിതാക്കളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി പൊലീസ് സാന്നിധ്യത്തില്‍ കുട്ടിയെ കൈമാറിയതായി കേണല്‍ ഖൈത് ഖലീഫ അല്‍ കാബി പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *