planet parade : യുഎഇ: ഗ്രഹങ്ങളുടെ ദൃശ്യപരേഡ് കാണാന്‍ ഒരുങ്ങിക്കോളൂ; നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ അവസരം - Pravasi Vartha UAE

planet parade : യുഎഇ: ഗ്രഹങ്ങളുടെ ദൃശ്യപരേഡ് കാണാന്‍ ഒരുങ്ങിക്കോളൂ; നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ അവസരം

ഈ ജനുവരിയില്‍ ഗ്രഹങ്ങളുടെ ദൃശ്യപരേഡ് കാണാന്‍ അവസരം. ജനുവരി 23 ന് മേഘങ്ങളുടെ അഭാവത്തില്‍ ഗ്രഹങ്ങളുടെ ദൃശ്യപരേഡ് planet parade ഉണ്ടാകും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും എന്നതാണ് ഏറ്റവും മികച്ച കാര്യം. സൗരയൂഥത്തിലെ ഒന്നിലധികം ഗ്രഹങ്ങള്‍ രാത്രി ആകാശത്ത് ഒരുമിച്ച് വിന്യസിക്കുകയോ കൂട്ടം കൂട്ടുകയോ ചെയ്യുമ്പേഴാണ് പ്ലാനറ്റ് പരേഡ് സംഭവിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
”അന്ന് രാത്രിയില്‍ നിങ്ങള്‍ക്ക് മിക്ക ഗ്രഹങ്ങളെയും കാണാന്‍ കഴിയും. പ്രഭാതം മുതല്‍, കിഴക്കോട്ട് നോക്കിയാല്‍ ശുക്രനെയും ശുക്രന്റെ താഴെയായി ബുധനെയും കാണാം, അതിനു താഴെ ചുവന്ന ഗ്രഹമായ ചൊവ്വയെ കാണാം” അബുദാബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് ഷൗക്കത്ത് ഒഡെ പറഞ്ഞു,
‘ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെല്ലാം ശോഭയുള്ളവയാണ്, അവ സൂര്യനോട് അടുത്തിരിക്കുന്ന ചെറിയ സമയങ്ങളിലൊഴികെ എപ്പോള്‍ വേണമെങ്കിലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും. അന്നത്തെ ശ്രദ്ധേയമായ കാര്യം ഈ ഗ്രഹങ്ങളെ ഒരേ രാത്രിയില്‍ കാണാന്‍ കഴിയും എന്നതാണ് ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *