asfe expat : നാട്ടിലുള്ള ഇരട്ട സഹോദരന്റെ മരണ വിവരം അറിഞ്ഞ് പ്രവാസി മലയാളി മനംനൊന്ത് മരണത്തിന് കീഴടങ്ങി - Pravasi Vartha PRAVASI

asfe expat : നാട്ടിലുള്ള ഇരട്ട സഹോദരന്റെ മരണ വിവരം അറിഞ്ഞ് പ്രവാസി മലയാളി മനംനൊന്ത് മരണത്തിന് കീഴടങ്ങി

നാട്ടിലുള്ള ഇരട്ട സഹോദരന്റെ മരണം വിവരം അറിഞ്ഞ് പ്രവാസി മലയാളി മനംനൊന്ത് മരണത്തിന് കീഴടങ്ങി. പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തെ തുടര്‍ന്നാണ് നാട്ടിലുള്ള സഹോദരന്‍ മരിച്ചത്. ഈ വിവരം അറിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ദുബായിലുള്ള പ്രവാസിയായ സഹോദരനും asfe expat വിടവാങ്ങി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഇരുവരും വിവാഹം കഴിച്ചതും ഇരട്ടസഹോദരികളെയാണ്. ജന്മനാടായ തിരുവനന്തപുരത്ത് അന്തിമ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ മരിച്ച സഹോദരന് സമീപം തന്നെ പ്രവാസിയായ സഹോദരനെയും സംസ്‌കരിച്ചു. സഹോദരന്മാര്‍ പരസ്പരം വളരെയധികം അടുപ്പമുള്ളവരെയായിരുന്നു. നാട്ടിലുള്ള സഹോദരന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് പ്രവാസിയായ സഹോദരന്‍ അവന് പകരം ദൈവം തന്നെ എടുത്തിരുന്നെങ്കില്‍ എന്ന റൂമില്‍ താമസിച്ചിരുന്നവരോട് പറഞ്ഞു. ഇതിന് ശേഷം അരമണിക്കൂറിനുള്ളില്‍ പ്രവാസിയായ സഹോദരനും വിടപറഞ്ഞതായി ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്നവര്‍ പറഞ്ഞു.
മൂത്ത സഹോദരന്‍ മരിച്ച വാര്‍ത്ത അറിഞ്ഞതോടെ ദുബായിലുള്ള ഇരട്ട സഹോദരന്‍ ദുഖിതനായിരുന്നു. പകല്‍ മുഴുവന്‍ കരഞ്ഞു. ഊണും ഉറക്കവും നഷ്ടമായതായി റൂമില്‍ താമസിച്ചിരുന്നവര്‍ പറഞ്ഞു. മൂത്ത സഹോദരന്‍ മരിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഇളയ സഹോദരനും മരിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

സഹോദരങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. സ്‌കൂള്‍ കാലം മുതല്‍, അവര്‍ എപ്പോഴും പരസ്പരം താങ്ങുംതണലുമായിരുന്നു. ഒരേ സ്‌കൂളിലും കോളേജിലും പഠിച്ച് ഒരേ സൗഹൃദവലയം കാത്ത് സൂക്ഷിച്ചവര്‍. തിരുവനന്തപുരത്ത് താമസിച്ചിരുന്ന സഹോദരന്‍ മൂത്തയാളായിരുന്നു. ഇരട്ട സഹോദരനെ എപ്പോഴും സംരക്ഷിക്കുന്ന സ്വഭാവമായിരുന്നു മൂത്ത സഹോദരനുള്ളത്. ഇളയ സഹോദരന്‍ ജോലിക്കായി യുഎഇയില്‍ എത്തിയപ്പോഴും അവരുടെ സ്‌നേഹ ബന്ധം ശക്തമായി തുടര്‍ന്നു. മിക്കവാറും എല്ലാ ദിവസവും ഇരുവരും പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. നാട്ടില്‍ താമസിച്ചിരുന്ന ഇളയ സഹോദന്റെ കുടുംബത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് കൊടുത്തത് മൂത്ത സഹോദരനായിരുന്നു.
അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ ദിവസം മരണപ്പെട്ടവരില്‍ ഒരു പ്രവാസിയുടെ കഥ പറയാം. ഇരട്ടകളായി പിറന്ന ഇദ്ദേഹത്തിന്റെ കൂടെപ്പിറപ്പ് നാട്ടിലാണ്. ഇരട്ടകളെ തന്നെ വിവാഹം കഴിച്ച സഹോദരന്‍മാര്‍. ചെറിയ അപകടത്തെ തുടര്‍ന്ന് നാട്ടിലുള്ള സഹോദരന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഈ വിവരം അറിഞ്ഞ് അധികം കഴിയുന്നതിന് മുന്‍പ് തന്നെ ഇങ്ങു പ്രവാസ ലോകത്തുള്ള സഹോദരനും മരണത്തിന് കൂട്ടുപോയി. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചു. നാട്ടില്‍ മരണപ്പെട്ട സഹോദരന്റെ അടുത്ത് തന്നെ ഇദ്ദേഹത്തിന്റെ മൃതദേഹവും അടക്കം ചെയ്തു. ഒരേ അമ്മയുടെ വയറ്റില്‍ ജന്മം കൊണ്ടവര്‍ അടുത്തടുത്ത ദിവസങ്ങളില്‍ തന്നെ തിരികെ യാത്രയായി. ഇരുമെയ്യായിരുന്നെങ്കിലും ഒരേ മനസ്സായിരുന്നു ഇരുവര്‍ക്കും. ഒരേപോലെ കളിച്ചു വളര്‍ന്ന സഹോദരങ്ങള്‍. തന്റെ സഹോദരനില്ലാത്ത ലോകം ശൂന്യമാണെന്ന തിരിച്ചറിവായിരിക്കാം ഇദ്ദേഹത്തെയും മരണത്തിലേക്ക് വഴി നടത്തിയത്.
നമ്മില്‍ നിന്നും വിട പറഞ്ഞു പോയ പ്രിയ സഹോദരങ്ങള്‍ക്ക് ദൈവം തമ്പുരാന്‍ നന്മകള്‍ ചൊരിയുമാറാകട്ടെ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *