air india : കുട്ടികള്‍ക്കൊപ്പം ദുരിത യാത്ര; ടിക്കറ്റ് വില 4.5 ലക്ഷം; ലഭിച്ചത് തകര്‍ന്ന സീറ്റ്, ലൈറ്റ് പോലുമില്ല; എയര്‍ ഇന്ത്യക്കെതിരെ യുവതി രംഗത്ത് - Pravasi Vartha TRAVEL

air india : കുട്ടികള്‍ക്കൊപ്പം ദുരിത യാത്ര; ടിക്കറ്റ് വില 4.5 ലക്ഷം; ലഭിച്ചത് തകര്‍ന്ന സീറ്റ്, ലൈറ്റ് പോലുമില്ല; എയര്‍ ഇന്ത്യക്കെതിരെ യുവതി രംഗത്ത്

എയര്‍ ഇന്ത്യക്കെതിരെ യുവതി രംഗത്ത്. ഡല്‍ഹിയില്‍ നിന്ന് ടൊറന്റോയിലേക്ക് പറന്ന എയര്‍ ഇന്ത്യാ വിമാനത്തിലെ air india ദുരിത യാത്രയെ കുറിച്ച് യാത്രക്കാരി വിവരിച്ചു. 4.5 ലക്ഷം രൂപ ടിക്കറ്റിനായി മുടക്കിയിട്ടും തകര്‍ന്ന സീറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ലഭിച്ചത് എന്ന് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. വിഡിയോ ഇരുപത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
വിമാനത്തിലെ എന്റര്‍ടെയ്ന്‍മെന്റ് ഉപകരണങ്ങളൊന്നും പ്രവര്‍ത്തിക്കുന്നുണ്ടായില്ലെന്ന് യുവതി വിഡിയോയില്‍ പറയുന്നു. ജീവനക്കാര്‍ ഇവ ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തകര്‍ന്ന സീറ്റും വിനോദങ്ങള്‍ ഒന്നുമില്ലാതെയുമുള്ള യാത്രയും യാത്ര മടുപ്പിച്ചതായി യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് വാങ്ങിയിട്ടും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യപ്രദമാവുന്ന രീതിയില്‍ യാത്രയൊരുക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. എല്ലാ വയറുകളും സിസ്റ്റത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതിനാല്‍ തന്റെ കുഞ്ഞിന് പരുക്കേല്‍ക്കാതെ സംരക്ഷിക്കേണ്ടി വന്നു, ഇന്‍സ്റ്റഗ്രാമില്‍ യുവതി കുറിച്ചു. ലൈറ്റും പ്രവര്‍ത്തിക്കാതെ വന്നതോടെ ഫോണിലെ ടോര്‍ച്ച് ഓണാക്കേണ്ടി വന്നു. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമായിരുന്നു യുവതിയുടെ യാത്ര.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *