air travel : പറക്കലിനിടെ വിമാനത്തിന്റെ വിന്‍ഡോ പൊട്ടിത്തെറിച്ച സംഭവം; വിമാനം പരിശോധിക്കാന്‍ ഉത്തരവിട്ട് ഇന്ത്യന്‍ റെഗുലേറ്റര്‍; വീഡിയോ കാണാം - Pravasi Vartha INDIA

air travel : പറക്കലിനിടെ വിമാനത്തിന്റെ വിന്‍ഡോ പൊട്ടിത്തെറിച്ച സംഭവം; വിമാനം പരിശോധിക്കാന്‍ ഉത്തരവിട്ട് ഇന്ത്യന്‍ റെഗുലേറ്റര്‍; വീഡിയോ കാണാം

പറക്കലിനിടെ വിമാനത്തിന്റെ വിന്‍ഡോ പൊട്ടിത്തെറിച്ച സംഭവത്തില്‍ വിമാനം air travel പരിശോധിക്കാന്‍ ഉത്തരവിട്ട് ഇന്ത്യന്‍ റെഗുലേറ്റര്‍. ക്യാബിന്‍ പാനല്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനം അമേരിക്കയില്‍ അടിയന്തരമായി ഇറക്കിയിരുന്നു. അതിനാല്‍ ആഭ്യന്തര ഓപ്പറേറ്റര്‍മാരുടെ ഉടമസ്ഥതയിലുള്ള എല്ലാ ബോയിംഗ് 737-8 മാക്‌സ് വിമാനങ്ങളും പരിശോധിക്കാന്‍ ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
അലാസ്‌ക എയര്‍ലൈന്‍സിന്റെ കാലിഫോര്‍ണിയയിലേക്കുള്ള ബോയിംഗ് 737-9 മാക്‌സ് വിമാനമാണ് വെള്ളിയാഴ്ച ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡില്‍ നിന്ന് ഉയരുമ്പോള്‍ വിന്‍ഡോ പൊട്ടിത്തെറിച്ചതിനാല്‍ അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വന്നത്. സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഇന്ത്യയിലെ ഒരു എയര്‍ ഓപ്പറേറ്റര്‍മാരുടെയും വിമാനങ്ങളില്‍ ബോയിംഗ് 737-9 മാക്സ് മോഡല്‍ ഇല്ലെങ്കിലും, നിലവില്‍ എല്ലാ ബോയിംഗ് 737-8 മാക്സ് വിമാനങ്ങളിലെയും എമര്‍ജന്‍സി എക്സിറ്റുകള്‍ ഒറ്റത്തവണ പരിശോധിക്കാന്‍ രാജ്യത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശിച്ചു.
171 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്ന അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ ക്യാബിന്‍ പാനല്‍ കഴിഞ്ഞ ദിവസം പൊട്ടിത്തറിച്ചത് യാത്രക്കാരില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ബോയിംഗും അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *