dubai road construction : ദുബായിലെ പ്രധാന റോഡിലെ യാത്രാസമയം കുറയ്ക്കാന്‍ പുതിയ പദ്ധതി വരുന്നു - Pravasi Vartha DUBAI

dubai road construction : ദുബായിലെ പ്രധാന റോഡിലെ യാത്രാസമയം കുറയ്ക്കാന്‍ പുതിയ പദ്ധതി വരുന്നു

ദുബായിലെ പ്രധാന റോഡിലെ യാത്രാസമയം കുറയ്ക്കാന്‍ പുതിയ പദ്ധതി വരുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനുമിടയിലുള്ള യാത്രാ സമയം പകുതിയിലധികം കുറയ്ക്കുന്നതാണ് dubai road construction പുതിയ റോഡ് പദ്ധതി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 332 ദശലക്ഷം ദിര്‍ഹമാണ് നിര്‍മ്മാണ ചെലവ്. 4.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉമ്മു സുഖീം സ്ട്രീറ്റ് പദ്ധതിയില്‍ കിംഗ്സ് സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന അല്‍ ബര്‍ഷ സൗത്ത് സ്ട്രീറ്റുമായുള്ള ഇന്റര്‍സെക്ഷന്റെ നവീകരണം, ഓരോ ദിശയിലും നാല് പാതകളുള്ള 800 മീറ്റര്‍ നീളമുള്ള തുരങ്കം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഷെയ്ഖ് സായിദ് റോഡ്, അല്‍ ഖെയ്ല്‍ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നീ നാല് പ്രധാന ഗതാഗത ഇന്റര്‍സെക്ഷനുകളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ, അല്‍ ബര്‍ഷ സൗത്ത് 1, 2, 3 എന്നിവയുള്‍പ്പെടെ വിവിധ റെസിഡന്‍ഷ്യല്‍, ഡെവലപ്മെന്റ് ഏരിയകള്‍, ഏകദേശം 2 ദശലക്ഷം ജനസംഖ്യയുള്ള ദുബായ് ഹില്‍സ് ഏരിയകള്‍ എന്നിവയ്ക്ക് സേവനം നല്‍കും.
ദുബായുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കൊപ്പം റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *