dubai police : യുഎഇ: ഫാമിലി ക്യാമ്പിംഗ് സോണില്‍ സ്റ്റണ്ട് നടത്തി ഡ്രൈവര്‍മാര്‍; എസ്യുവിയും ക്വാഡ് ബൈക്കും പിടിച്ചെടുത്തു, വന്‍തുക പിഴ ഈടാക്കും - Pravasi Vartha DUBAI

dubai police : യുഎഇ: ഫാമിലി ക്യാമ്പിംഗ് സോണില്‍ സ്റ്റണ്ട് നടത്തി ഡ്രൈവര്‍മാര്‍; എസ്യുവിയും ക്വാഡ് ബൈക്കും പിടിച്ചെടുത്തു, വന്‍തുക പിഴ ഈടാക്കും

അല്‍ റുവയ്യയിലെ ഫാമിലി ക്യാമ്പിംഗ് സോണില്‍ സ്റ്റണ്ട് ചെയ്തതിന് ഒരു എസ്യുവിയും (സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍) ഒരു ക്വാഡ് ബൈക്കും ദുബായ് പോലീസ് dubai police പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച യുവ വാഹനയാത്രികര്‍ സ്റ്റണ്ട് നടത്തിയ അഞ്ച് വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കണ്ടുകെട്ടിയ വാഹനങ്ങള്‍ 50,000 ദിര്‍ഹം വരെ ഇംപൗണ്ട്‌മെന്റ് ഫീസ് അടച്ചതിന് ശേഷം മാത്രമേ വിട്ടുനല്‍കൂ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
സ്റ്റണ്ടുകള്‍ അശ്രദ്ധമായ ഡ്രൈവിംഗും ഉച്ചത്തിലുള്ള ശല്യവും മാത്രമല്ല, റോഡ് ഉപയോഗിക്കുന്നവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി നേരത്തെ പറഞ്ഞിരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

തെറ്റ് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ദുബായ് പോലീസ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ കര്‍ശനമായ പിഴ ചുമത്തിയിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുന്നതും ചുവന്ന ലൈറ്റ് മറികടക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളില്‍ പെട്ടതാണ്. അനധികൃത റോഡ് റേസില്‍ പങ്കെടുത്ത വാഹനങ്ങള്‍ കണ്ടുകെട്ടിയാല്‍ 100,000 ദിര്‍ഹം കഠിനമായ പിഴ നല്‍കേണ്ടി വരും.
”റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമായി ദുബായിലെ ട്രാഫിക് നിയമത്തില്‍ നിരവധി ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. നിയമ ഭേദഗതികള്‍ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നു. ഭേദഗതികള്‍ ലക്ഷ്യമിടുന്നത് അശ്രദ്ധമായ ഡ്രൈവര്‍മാരെയാണ്.” ദുബായ് പോലീസിലെ ഓപ്പറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗൈതി നേരത്തെ സൂചിപ്പിച്ചിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *