uae government : ഇസ്രയേല്‍ മന്ത്രിമാര്‍ നടത്തിയ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎഇ - Pravasi Vartha UAE

uae government : ഇസ്രയേല്‍ മന്ത്രിമാര്‍ നടത്തിയ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎഇ

ഇസ്രയേല്‍ മന്ത്രിമാര്‍ നടത്തിയ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎഇ. പലസ്തീന്‍ ജനതയെ പുറന്തള്ളാന്‍ ആഹ്വാനം ചെയ്ത് ഇസ്രയേല്‍ മന്ത്രിമാര്‍ നടത്തിയ പ്രസ്താവനയെ യു.എ.ഇ uae government ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇസ്രയേല്‍ ധനകാര്യ മന്ത്രി ബിസാലില്‍ സ്മോട്രിച്ച്, ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇതാമര്‍ ബെന്‍ ഗിര്‍ എന്നിവരാണ് ഗസ്സയെ അധിനിവേശം നടത്താനും കൈയേറ്റം നടത്തി ജനവാസകേന്ദ്രങ്ങള്‍ നിര്‍മിക്കാനും ആവശ്യപ്പെട്ടത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
അപകടകരമായ പ്രസ്താവനയെ അപലപിച്ച യു.എ.ഇ, മേഖലയില്‍ കൂടുതല്‍ അസ്ഥിരതയും ഭീഷണിയും സൃഷ്ടിക്കുമാറുള്ള എല്ലാ നടപടികളെയും തള്ളുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കി. ഗസ്സയില്‍ അടിയന്തിരമായി രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ച് മാനുഷിക വെടിനിര്‍ത്തല്‍ നടപ്പിലാക്കണം. അതോടൊപ്പം മേഖലയിലേക്ക് ജീവകാരുണ്യ സഹായങ്ങള്‍ സുരക്ഷിതമായും സുസ്ഥിരമായും എത്തിക്കാനുള്ള സാഹചര്യവുമൊരുങ്ങണം. രോഗികളും കുട്ടികളും പ്രായമായവരും സ്ത്രീകളുമടക്കമുള്ള ദുര്‍ബലരെ സംരക്ഷിക്കുന്നതിന് നടപടി വേണം -യുഎ.ഇ ആവശ്യപ്പെട്ടു.
കൂടുതല്‍ ജീവനഷ്ടം ഒഴിവാക്കുന്നതിന് അടിയന്തിര വെടിനിര്‍ത്തലിന് അന്താരാഷ്ട്ര സമൂഹം നീക്കം സജീവമാക്കണം, അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തെ സാഹചര്യം കൂടുതല്‍ രൂക്ഷമാകുന്നത് തടയണം, സമഗ്രവും നീതിപൂര്‍ണവുമായ സമാധാനത്തിന് ശ്രമം സജീവമാക്കണം, അക്രമം മേഖലയില്‍ വ്യാപിക്കുന്നത് തടയാന്‍ നടപടിയുണ്ടാകണം എന്നീ ആവശ്യങ്ങളും പ്രസ്താവനയില്‍ മന്ത്രാലയം ഉയര്‍ത്തി. യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ പൂര്‍ണമായും അടിയന്തിരമായി നടപ്പിലാക്കാന്‍ നടപടിയുണ്ടാകണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *