bahrain expat : ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികള്‍ക്ക് കനത്ത പ്രഹരം; നാട്ടിലേക്ക് പണമയക്കാനും നികുതി - Pravasi Vartha PRAVASI

bahrain expat : ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികള്‍ക്ക് കനത്ത പ്രഹരം; നാട്ടിലേക്ക് പണമയക്കാനും നികുതി

ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി. കോവിഡിന് ശേഷം വലിയ തകര്‍ച്ചയില്‍ വന്നു പെട്ടിട്ടുള്ള ബഹ്റൈന്‍ പ്രവാസികള്‍ക്ക് bahrain expat കനത്ത പ്രഹരമായിരിക്കുകയാണ് നാട്ടിലേക്ക് പണം അയക്കുന്നതിനും നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നല്‍കാനുള്ള തീരുമാനം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ബില്ലിന് അംഗീകാരം നല്‍കിയത്. ഓരോ തവണയും നാട്ടിലേക്ക് പണം അയക്കുന്നതിന്റെ ആകെ തുകയുടെ രണ്ടു ശതമാനം നികുതി ചുമത്താനാണ് തീരുമാനം എടുത്തത്. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
ശൂറാ കൗണ്‍സിലില്‍ നികുതി ചുമത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും. പാര്‍ലമെന്റ് അവതരിപ്പിച്ച നിയമനിര്‍മ്മാണം ആറുമാസത്തിനകം തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയമപ്രകാരം ബാധ്യസ്ഥരാണ്. 200 ബഹ്‌റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം)വരെ അയക്കുമ്പോള്‍ രണ്ടു ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് എംപിമാരുടെ ശുപാര്‍ശ.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ബഹ്റൈന്‍ സര്‍ക്കാര്‍ ഈ നിയമത്തിന് അനുകൂല നിലപാട് അല്ല എടുത്തതെങ്കിലും പാര്‍ലമെന്റ് അംഗീകാരം നല്‍കുകയായിരുന്നു.പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സര്‍ക്കാറിന്റെ അഭിപ്രായം. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് നികുതി ഏര്‍പ്പെടുത്തുക എന്നതെന്നുമാണ് സര്‍ക്കാര്‍നിലപാട്.
പണം കൈമാറ്റം ചെയ്യുന്നതില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്റൈന്‍ നിരവധി അന്താരാഷ്ട്ര കരാറുകളിലും പരസ്പര ഉടമ്പടികളും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് സര്‍ക്കാര്‍ എംപിമാര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ ചേംബറും ബഹ്‌റൈന്‍ ബിസിനസ് മെന്‍ അസോസിയേഷനും പുതിയ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.നേരത്തെ സമാനമായ നീക്കം ബഹ്റൈന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. എങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പ്രവാസികൾക്ക് പ്രതികൂലമായി ഭവിക്കാം സാധ്യത ഉണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *