cities in dubai : യുഎഇ: പുതിയ നിയമം നിലവില്‍ വന്നു: സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്റെ പണി ഉറപ്പ്!!! - Pravasi Vartha DUBAI

cities in dubai : യുഎഇ: പുതിയ നിയമം നിലവില്‍ വന്നു: സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്റെ പണി ഉറപ്പ്!!!

ദുബായില്‍ പുതിയ നിയമം നിലവില്‍ വന്നു. എമിറേറ്റില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ദുബായ് ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും cities in dubai . ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രമേയം പുറത്തിറക്കി.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഇതര വസ്തുക്കളും ഉള്‍പ്പെടെയുള്ള റീസൈക്കിള്‍ ചെയ്തവയ്ക്കും അവയുടെ മെറ്റീരിയല്‍ ഘടന പരിഗണിക്കാതെ തന്നെ നിരോധനം ബാധകമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
പ്ലാസ്റ്റിക്, നോണ്‍-പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍, ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികള്‍, പഴം, പച്ചക്കറി പാക്കേജ്, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ലഘുഭക്ഷണ ബാഗുകള്‍, വെറ്റ് വൈപ്പുകള്‍, ബലൂണുകള്‍, ഭക്ഷണ പാക്കേജിംഗിന് പുറത്തുള്ള സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് കുപ്പികളില്‍ ഉപയോഗിക്കുന്നതു പോലെ ഭാഗികമായോ പൂര്‍ണ്ണമായോ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച പാക്കേജിംഗ് സാമഗ്രികള്‍ എന്നിവയും നിരോധിച്ച വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഡെവലപ്മെന്റ് സോണുകളും ഫ്രീ സോണുകളിലും നിയമം ബാധകമായിരിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

മാംസം, മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, റൊട്ടി, എന്നിവ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് റോളുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗാര്‍ബേജ് ബാഗുകള്‍ക്കും ഇളവുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇളവുള്ള വസ്തുക്കളാണ്.
നിയമം ലംഘിക്കുന്നവര്‍ 200 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും. ഒരു വര്‍ഷത്തിനുള്ളില്‍ സമാനമായ തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. പരമാവധി 2000 ദിര്‍ഹം വരെ ഇത്തരത്തില്‍ ഈടാക്കും. പരിസ്ഥിതിയും പ്രാദേശിക ജൈവ, മൃഗ സമ്പത്തും സംരക്ഷിക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിത രീതി സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനാണ് പുതിയ നയമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *