burj khalifa tickets headout : ലോകത്തെ അത്ഭുതപ്പെടുത്തുന്ന ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫയ്ക്ക് പതിനാലാം പിറന്നാള്‍ - Pravasi Vartha DUBAI

burj khalifa tickets headout : ലോകത്തെ അത്ഭുതപ്പെടുത്തുന്ന ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫയ്ക്ക് പതിനാലാം പിറന്നാള്‍

ലോകത്തെ അത്ഭുതപ്പെടുത്തുന്ന ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫയ്ക്ക് 14 വയസ്. ലോകത്തെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടം പിറന്നിട്ട് വ്യാഴാഴ്ച 14 വര്‍ഷം പൂര്‍ത്തിയായി. 2010 ജനുവരി നാലിന് വര്‍ണവെളിച്ചങ്ങള്‍ നിറഞ്ഞ ആഘോഷത്തോടെയാണ് കെട്ടിടം ലോകത്തിന് സമര്‍പ്പിക്കപ്പെട്ടത്. എല്ലാ മേഖലയിലും ലോകത്തെ ഏറ്റവും മികച്ചതാവുകയെന്ന യു.എ.ഇ ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ബുര്‍ജ് ഖലീഫ burj khalifa tickets headout നിര്‍മിക്കപ്പെട്ടത്. 828 മീറ്റര്‍ അഥവാ 2717 അടിയാണ് ഇതിന്റെ ഉയരം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 163 നിലകളാണ് കെട്ടിടത്തിനുള്ളത
ലോകപ്രശസ്ത ആര്‍കിടെക്ട് ആഡ്രിയാന്‍ സ്മിത്താണ് കെട്ടിടത്തിന്റെ ഡിസൈന്‍ തയാറാക്കിയത്. പകല്‍സമയത്ത് സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന ബുര്‍ജ് ഖലീഫ, രാത്രിയില്‍ വമ്പന്‍ സ്‌ക്രീനായി മാറും. ഓരോ ദിവസവും വ്യത്യസ്തമായ നിരവധി കാഴ്ചകള്‍ ഈ സ്‌ക്രീന്‍ വഴി ദുബായിലെ താമസക്കാര്‍ കാണുന്നു. ദുബായില്‍ ഓരോ വര്‍ഷവും എത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികള്‍ എല്ലാം ഈ കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പുതുവത്സര രാവില്‍ ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും കാണാന്‍ ഇത്തവണയും നിരവധി പേരാണ് എത്തിയത്.
ലോകം ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ആദ്യ ലക്ഷ്യസ്ഥാനമായിരിക്കും ബുര്‍ജ് ഖലീഫ. കഴിഞ്ഞ വര്‍ഷം ബുര്‍ജ് ഖലീഫയില്‍ ഒരു ചതുരശ്ര അടിക്ക് 4,852 ദിര്‍ഹമാണ് വില രേഖപ്പെടുത്തിയത്. 2022ലെ വിലയേക്കാള്‍ 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതിസമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ കഴിയുന്നതാണ് കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റുകള്‍. ഇതിനകം 980 കോടി ദിര്‍ഹമിന്റെ വില്‍പനയാണ് നടന്നത്. എന്നാല്‍ 148ാം നിലയിലും 125ാം നിലയിലും സഞ്ചാരികള്‍ക്കായി പ്രത്യേകം നിരീക്ഷണ സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫീസടച്ച് പ്രവേശിച്ചാല്‍ ദുബായ് നഗരം ഒന്നാകെ ഇവിടെനിന്ന് കാണാനാകും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *