rta top up nol card : നോള്‍ കാര്‍ഡുകളുടെ മിനിമം ടോപ്പ്-അപ്പ് തുക പുതുക്കി ദുബായ് ആര്‍ടിഎ - Pravasi Vartha DUBAI

rta top up nol card : നോള്‍ കാര്‍ഡുകളുടെ മിനിമം ടോപ്പ്-അപ്പ് തുക പുതുക്കി ദുബായ് ആര്‍ടിഎ

നോള്‍ കാര്‍ഡുകളുടെ മിനിമം ടോപ്പ്-അപ്പ് തുക പുതുക്കി ദുബായ് ആര്‍ടിഎ. ജനുവരി 15 മുതല്‍ നോല്‍ കാര്‍ഡിന്റെ ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് rta top up nol card 20 ദിര്‍ഹം ആയിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ട്വീറ്റ് ചെയ്തു. നിലവില്‍, നോല്‍ കാര്‍ഡുകള്‍ 5 ദിര്‍ഹം വരെ ടോപ്പ്അപ്പ് ചെയ്യാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 അതേസമയം, മെട്രോ ട്രാന്‍സിറ്റ് നെറ്റ്വര്‍ക്കില്‍ ഒരു റൗണ്ട് ട്രിപ്പ് കവര്‍ ചെയ്യുന്നതിന് യാത്രക്കാര്‍ക്ക് നോള്‍ കാര്‍ഡില്‍ 15 ദിര്‍ഹം ബാലന്‍സ് ഉണ്ടായിരിക്കണം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഒരു പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് എന്ന നിലയില്‍, ദുബായ് മെട്രോ, ബസുകള്‍, ട്രാമുകള്‍, വാട്ടര്‍ ബസുകള്‍ എന്നിവയുള്‍പ്പെടെ ദുബായിലുടനീളമുള്ള പൊതുഗതാഗതത്തിന് പണം നല്‍കുന്നതിനാണ് നോല്‍ കാര്‍ഡ് ഉപയോഗിക്കുന്നത്. ടാക്‌സി നിരക്കുകള്‍, പാര്‍ക്കിംഗ്, ദുബായ് പബ്ലിക് പാര്‍ക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, സ്റ്റോറുകള്‍ എന്നിവിടങ്ങളിലും ഇത് ഉപയോഗിക്കാം.
RTA ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍, സോളാര്‍ ടോപ്പ്-അപ്പ് മെഷീനുകള്‍, നോള്‍ പേ ആപ്പ് (വെര്‍ച്വല്‍ കാര്‍ഡുകള്‍ക്ക്) എന്നിവയില്‍ നോല്‍ കാര്‍ഡുകള്‍ ടോപ്പ് അപ്പ് ചെയ്യാവുന്നതാണ്.
നോള്‍ കാര്‍ഡ് ഉടമകള്‍ക്കായി ആര്‍ടിഎ ആരംഭിച്ച ലോയല്‍റ്റി ആന്‍ഡ് റിവാര്‍ഡ് പ്രോഗ്രാമാണ് നോള്‍ പ്ലസ്. ദുബായ് മെട്രോ, ടാക്‌സി നിരക്കുകള്‍, പൊതു ബസുകള്‍ അല്ലെങ്കില്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവ അടയ്ക്കുന്നതിന് ഓരോ തവണയും അംഗങ്ങള്‍ തങ്ങളുടെ നോള്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പോയിന്റുകള്‍ നേടുകയും പ്രത്യേക ആനുകൂല്യങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. യാത്രക്കാര്‍ക്ക് അവരുടെ നോല്‍ അക്കൗണ്ട് ടോപ്പ്-അപ്പ് ചെയ്യാനോ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളില്‍ ഷോപ്പിംഗ് നടത്തുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കിഴിവുകള്‍ നേടാനോ നേടിയ ലോയല്‍റ്റി പോയിന്റുകള്‍ ഉപയോഗിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *