expat : യുഎഇയിലെ വാഹനാപകടം: പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും - Pravasi Vartha PRAVASI

expat : യുഎഇയിലെ വാഹനാപകടം: പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിരുവനന്തപുരം സ്വദേശി ജസീം സുലൈമാന്റെ expat മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ഷാര്‍ജയിലെ ഖാസിമിയ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രി ഷാര്‍ജ വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് അയക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
അപകടത്തില്‍ പരിക്കേറ്റ ജസീമിന്റെ ഭാര്യ ഷിഫ്‌ന ഷീന അബ്ദുല്‍ നസീര്‍, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവരെ ദുബായ് വിമാനത്താവളം വഴിയും നാട്ടിലെത്തിക്കും. ഇതിനായുള്ള രേഖകള്‍ ശരിയാക്കിയതായി അനന്തപുരി പ്രവാസി കൂട്ടായ്മ ഭാരവാഹികളിലൊരാളായ ഖാന്‍ പാറയില്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച എന്‍.എന്‍. സനോജിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *