weather rain : യുഎഇ: ഇന്ന് മഴയ്ക്ക് സാധ്യത; ചില പ്രദേശങ്ങളില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസായി കുറയും - Pravasi Vartha WEATHER

weather rain : യുഎഇ: ഇന്ന് മഴയ്ക്ക് സാധ്യത; ചില പ്രദേശങ്ങളില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസായി കുറയും

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതം ആയിരിക്കും, പകല്‍ സമയത്ത്, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട് weather rain . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ചില ആന്തരിക പ്രദേശങ്ങളില്‍ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ഇത് പൊടി വീശുന്നതിന് കാരണമാകും. അറേബ്യന്‍ ഗള്‍ഫ് കടല്‍ പ്രക്ഷുബ്ധമായും ഒമാന്‍ കടല്‍ സാമാന്യം പ്രക്ഷുബ്ധമായും ആയിരിക്കും.
അബുദാബിയില്‍ 16 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും ദുബായില്‍ 18 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. പര്‍വതപ്രദേശങ്ങളില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസായി കുറയും.
അതേസമയം നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) യിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത് പോലെ, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുഎഇയില്‍ ഇപ്പോള്‍ ശൈത്യം കുറവാണ്. ഡിസംബറിലെ ശരാശരി താപനില മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *