sheikh maktoum bin mohammed : പലസ്തീന്‍ പ്രശ്‌നം എന്നും നമ്മുടെ മനസ്സാക്ഷിയില്‍ നിലനില്‍ക്കും: ഷെയ്ഖ് മുഹമ്മദ് - Pravasi Vartha UAE

sheikh maktoum bin mohammed : പലസ്തീന്‍ പ്രശ്‌നം എന്നും നമ്മുടെ മനസ്സാക്ഷിയില്‍ നിലനില്‍ക്കും: ഷെയ്ഖ് മുഹമ്മദ്

പലസ്തീന്‍ പ്രശ്‌നം എന്നും നമ്മുടെ മനസ്സാക്ഷിയില്‍ നിലനില്‍ക്കുമെന്നും യു.എ.ഇ ഉറച്ച പിന്തുണ നല്‍കുമെന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം sheikh maktoum bin mohammed പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
‘പലസ്തീന്‍ പ്രശ്‌നം നമ്മുടെ മനസ്സാക്ഷിയിലും ഓരോ അറബ് മുസ്ലീമിന്റെയും മനസിലും യഥാര്‍ത്ഥ ധാര്‍മ്മിക നിലവാരം പുലര്‍ത്തുന്ന എല്ലാ മനുഷ്യരുടെയും മനസിലും നിലനില്‍ക്കും, യുഎഇ പിന്തുണയ്ക്കുകയും സമാധാനം കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യും. ഞങ്ങള്‍ സഹോദരങ്ങളായ ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നത് തുടരും.’ അദ്ദേഹം എക്‌സില്‍ എഴുതി.
ബുധനാഴ്ച ദുബായില്‍ ആരംഭിച്ച അറബ് സ്ട്രാറ്റജിക് ഫോറത്തില്‍ (എഎസ്എഫ്) പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം ട്വീറ്റ് പങ്കുവച്ചത്. ഈ മേഖലയ്ക്കുള്ള ഇവന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു, ‘ഇന്ന്, ഞാന്‍ അറബ് സ്ട്രാറ്റജിക് ഫോറം 2024-ല്‍ പങ്കെടുത്തു. പുതുവര്‍ഷത്തില്‍ പ്രദേശത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഭാവി മുന്‍കൂട്ടി കാണുകയാണ് ഇതിന്റെ ലക്ഷ്യം.’
‘നമ്മുടെ പ്രദേശം പ്രതിസന്ധികളെ അഭിസംബോധന ചെയ്യുകയും ഉള്‍ക്കൊള്ളുകയും വേണം, പരിശ്രമങ്ങള്‍ ഏകോപിപ്പിക്കുകയും വിവിധ കക്ഷികള്‍ക്കിടയില്‍ സഹകരണത്തിന്റെ പാലങ്ങള്‍ നിര്‍മ്മിക്കുകയും പ്രതിസന്ധികള്‍ പരിഹരിക്കാനും ഭാവി കെട്ടിപ്പടുക്കാനും സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ പാലിക്കുകയും വേണം.’ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *