burj khalifa tour : ദുബായിലെ ബുര്‍ജ് ഖലീഫയുടെ അകത്തെ ജീവിതം എങ്ങനെയായിരിക്കും എന്ന കൗതുകമുണ്ടോ? എന്നാല്‍ ഇതാ അറിഞ്ഞോളൂ - Pravasi Vartha DUBAI

burj khalifa tour : ദുബായിലെ ബുര്‍ജ് ഖലീഫയുടെ അകത്തെ ജീവിതം എങ്ങനെയായിരിക്കും എന്ന കൗതുകമുണ്ടോ? എന്നാല്‍ ഇതാ അറിഞ്ഞോളൂ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായി 2010 ജനുവരി 4 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ബുര്‍ജ് ഖലീഫ ഈ വര്‍ഷം അതിന്റെ 14-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇസ്ലാമിക വാസ്തുവിദ്യയില്‍ നിന്ന് ഉരുത്തിരിഞ്ഞ രൂപകല്പന കൊണ്ട്, ടവര്‍ burj khalifa tour ഒരു വാസ്തുവിദ്യാ വിസ്മയമായി മാറുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
കഴിഞ്ഞ 14 വര്‍ഷമായി, ടവറും പരിസരവും ദുബായുടെ കേന്ദ്രമായി മാറി, ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ടവറിലെ ഗംഭീരമായ പുതുവര്‍ഷ വെടിക്കെട്ട ലോകപ്രശസ്തവും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നതുമാണ്, ചിലര്‍ കരിമരുന്ന പ്രദര്‍ശനം കാണാനായി മുന്‍സീറ്റ് കാഴ്ചയ്ക്കായി ആയിരക്കണക്കിന് ദിര്‍ഹങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറാണ്.
പ്രശസ്തമായ ബുര്‍ജ് ഖലീഫ ഒന്നു കാണണമെന്നും അതില്‍ കയറണമെന്നും ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. ബുര്‍ജ് ഖലീഫയിലെ അകത്തെ ജീവിതം എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ മിക്കവര്‍ക്കും കൗതുകമുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറില്‍ താമസിക്കുന്നതിനെ കുറിച്ചുള്ള അനുഭവം താമസക്കാരില്‍ നിന്ന് തന്നെ അറിയാം.
ഒന്നിനും ടെന്‍ഷന്‍ വേണ്ട
ജുഡീഷ്യല്‍ പ്രോപ്പര്‍ട്ടി വിദഗ്ധന്‍ ഡോ. ഇബ്രാഹിം യു.എ.ഇ മുഴുവന്‍ സഞ്ചരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍, കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെയോ കഴുകുന്നതിനെയോ കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ടതില്ല. കാരണം, ബുര്‍ജ് ഖലീഫ കണ്‍സേര്‍ജ് അത് പരിപാലിക്കുന്നു, ഐക്കണിക് ടവറില്‍ താമസിക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്നാണിത്.
”ചെറിയ കാര്യങ്ങളാണ് വലിയ മാറ്റമുണ്ടാക്കുന്നത്,” എമിറാത്തി പറഞ്ഞു. ”രാവിലെ പ്രാര്‍ഥനയ്ക്ക് പോകണമെന്ന് ആഗ്രഹം തോന്നിയിട്ട് ഞാന്‍ ഇറങ്ങുമ്പോള്‍, റിസപ്ഷനില്‍ കാര്‍ റെഡിയായി എന്നെ കാത്തിരിക്കുന്നുണ്ടാകും. എനിക്ക് സുഹൃത്തുക്കളെ കാണാന്‍ ലെവല്‍ 123 ലെ ലോഞ്ചില്‍ പോകാം. സത്യം പറഞ്ഞാല്‍, നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ടവര്‍ വിട്ടുപോകേണ്ടതില്ല. എടിഎം മുതല്‍ ജിം മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് വരെ, ആവശ്യമുള്ളതെല്ലാം ബുര്‍ജ് ഖലീഫയ്ക്കുള്ളില്‍ ഉണ്ട്.” അദ്ദേഹം വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

വ്യക്തിപരമായ ഇഷ്ടം
27-ാം നിലയില്‍ താമസിക്കുന്ന ഡോ. ഇബ്രാഹിമിന്, ജലധാര (ഫൗണ്ടൈന്‍ ) അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സവിശേഷതകളിലൊന്നാണ്. ‘താഴത്തെ നിലകളിലൊന്നില്‍ താമസിക്കുന്നതിനാല്‍ ജലധാരയുടെ മനോഹരമായ കാഴ്ച എനിക്ക് ലഭിക്കും,’ അദ്ദേഹം പറഞ്ഞു. ”എന്റെ സുഹൃത്തുക്കളുടെ ജന്മദിനങ്ങള്‍ക്ക്, ഞാന്‍ ജലധാര സ്‌നാപ്പ്ചാറ്റ് ചെയ്യുകയും അവരുടെ പ്രിയപ്പെട്ട ഗാനവുമായി അത് മിക്‌സ് ചെയ്യുകയും അവര്‍ക്ക് അയയ്ക്കുകയും ചെയ്യാറുണ്ട്. എല്ലാ വര്‍ഷവും അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് അവരില്‍ പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിലേറെയായി ടവറില്‍ താമസിക്കുന്ന ഡോ ഇബ്രാഹിം, അതിന്റെ കേന്ദ്ര സ്ഥാനം തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. ”എന്റെ സുഹൃത്തുക്കളെയോ യുഎഇ സന്ദര്‍ശിക്കുന്ന ആളുകളുടെ കുടുംബാംഗങ്ങളെയോ കാണേണ്ടിവരുമ്പോഴെല്ലാം ഞാന്‍ അവരോട് ദുബായ് മാളിലേക്ക് വരാന്‍ ആവശ്യപ്പെടാറുണ്ട്. അത് എല്ലാവര്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന കേന്ദ്രമാണ്. ചിലപ്പോള്‍ ഞങ്ങള്‍ 123-ാം നിലയിലെ ലോഞ്ചില്‍ ഇരുന്ന് കാഴ്ച ആസ്വദിക്കും.”അദ്ദേഹം പറഞ്ഞു.
ഡോ ഇബ്രാഹിം പുതുവത്സര തലേന്ന് വെടിക്കെട്ടും ആസ്വദിക്കാറുണ്ട്. ‘ഞാന്‍ ഡിസംബര്‍ മാസത്തില്‍ ജോലിക്കായി ലണ്ടനിലായിരുന്നു,’ എന്നാല്‍ ഈ മാസാവസാനത്തിന് തൊട്ടുമുമ്പ് ഞാന്‍ ദുബായിലേക്ക് മടങ്ങി, കാരണം ലോകത്ത് ഒന്നിനു വേണ്ടിയും ബുര്‍ജ് ഖലീഫയിലെ പടക്കങ്ങള്‍ എനിക്ക് നഷ്ടമാകാന്‍ കഴിയില്ല.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച സുരക്ഷ
ഇന്ത്യന്‍ പ്രവാസി സലിം മൂപ്പനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഹൈലൈറ്റ് ടവര്‍ നല്‍കുന്ന സുരക്ഷയാണ്. ”ഞങ്ങള്‍ അറിയാതെ ഒരാള്‍ക്ക് പോലും കെട്ടിടത്തില്‍ കയറാന്‍ കഴിയില്ല, ലോകമെമ്പാടും ധാരാളം സഞ്ചരിക്കുന്ന എനിക്ക് അത് വളരെ പ്രധാനമാണ്. എല്ലാ സുരക്ഷാ സംവിധാനങ്ങളും കാര്യക്ഷമമാക്കിയിരിക്കുന്നു, ആവശ്യമില്ലാത്തതോ അറിയാത്തതോ ആയ സന്ദര്‍ശകരെ ഇങ്ങോട്ട് കയറില്ല” അദ്ദേഹം പറഞ്ഞു.
അടുത്തിടെ 85-ാം നിലയില്‍ നിന്ന് 47-ാം നിലയിലേക്ക് മാറിയ സലിം, ജലധാര താഴത്തെ നിലയില്‍ നിന്ന് കൂടുതല്‍ ആസ്വദിക്കുന്നുവെന്ന് പറഞ്ഞു. ”ഉയരത്തില്‍ ആയിരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ജലധാര നന്നായി കാണാന്‍ കഴിഞ്ഞിരുന്നില്ല, പക്ഷേ താഴെ നിന്ന് ജലധാരയുടെ കാഴ്ച വളരെ മികച്ചതാണ്, എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അത് ശരിക്കും ആസ്വദിക്കാറുണ്ട്, അവരെ ടവറിന് ചുറ്റും കൊണ്ടുപോകാന്‍ എനിക്ക് കഴിയും. ഇവിടെ നിന്നുള്ള കാഴ്ചകള്‍ കാണുമ്പോള്‍ അവരുടെ മുഖം തിളങ്ങുന്നതും കണ്ണുകള്‍ തിളങ്ങുകയും എനിക്ക് കാണാം. അതു കാണുമ്പോള്‍ എനിക്ക് സന്തോഷമാകും” അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *