indian expat : അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം; എന്നിട്ടും തടസം നീങ്ങുന്നില്ല, മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നുവെന്ന് പരാതി - Pravasi Vartha PRAVASI

indian expat : അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം; എന്നിട്ടും തടസം നീങ്ങുന്നില്ല, മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നുവെന്ന് പരാതി

മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നുവെന്ന് പരാതി. വിദേശത്തുനിന്ന് മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ indian expat കേന്ദ്ര ആരോഗ്യവകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടും തടസ്സം നീങ്ങുന്നില്ലെന്ന് യു.എ.ഇ. യിലെ സാമൂഹിക പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
യു.എ.ഇ. യില്‍നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രം അനാവശ്യ ഇടപെടലുകള്‍ നടത്തിക്കൊണ്ട് മനഃപൂര്‍വം വൈകിപ്പിക്കുന്നത് തുടരുകയാണെന്നാണ് പരാതി. യു.എ.ഇ. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പെട്ടെന്നുതന്നെ പൂര്‍ത്തീകരിച്ചിട്ടും കേന്ദ്രത്തിന്റെ അനുമതി ആവശ്യമുള്ളതാണ് വൈകാന്‍ കാരണമെന്നാണ് ആക്ഷേപം.
കേന്ദ്ര ആരോഗ്യവകുപ്പിന്റെ യാതൊരനുമതിയും ആവശ്യമില്ലെന്നും ഇത്തരത്തില്‍ തനിക്കിതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നുമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ദുബായില്‍ പറഞ്ഞത്. അനുമതി ആവശ്യമില്ലെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ നിര്‍ദേശം വന്നതിനുശേഷം മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി പ്രതികരിച്ചത്.
എന്നാല്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കണമെങ്കില്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ അനുമതി ഇപ്പോഴും ആവശ്യമുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. കേന്ദ്രത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ബുക്ക് ചെയ്ത വിമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ തൊട്ടടുത്ത വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള സൗകര്യങ്ങളും കേന്ദ്രം ചെയ്തുതരണമെന്നും നസീര്‍ വാടാനപ്പള്ളി ആവശ്യപ്പെട്ടു.
ഇത്തരം കാര്യങ്ങളില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഹായിക്കാറുണ്ടെന്നും നസീര്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രി അനുമതി ആവശ്യമില്ലെന്ന് പറഞ്ഞിട്ടും കേന്ദ്ര ആരോഗ്യവകുപ്പ് മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ അനാവശ്യതടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലിയും വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *