oman border : നടപടി അതിവേഗത്തിലാക്കാന്‍ എഐ സാങ്കേതിക വിദ്യ; ഒമാന്‍- യുഎഇ യാത്ര കൂടുതല്‍ എളുപ്പമാകും - Pravasi Vartha UAE

oman border : നടപടി അതിവേഗത്തിലാക്കാന്‍ എഐ സാങ്കേതിക വിദ്യ; ഒമാന്‍- യുഎഇ യാത്ര കൂടുതല്‍ എളുപ്പമാകും

ഒമാന്‍- യു.എ.ഇ യാത്ര കൂടുതല്‍ എളുപ്പമാകും. നടപടി അതിവേഗത്തിലാക്കാന്‍ എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. നിര്‍മിത ബുദ്ധി (എ.ഐ) ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചതോടെ അബുദാബി എമിറേറ്റിലെ ലാന്‍ഡ് കസ്റ്റംസ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും അതിവേഗത്തിലുമാകുമെന്ന് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം അതിവേഗത്തിലാക്കാന്‍ oman border ഇതുവഴി സാധിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 അല്‍ഐന്‍ സിറ്റിയിലെ കസ്റ്റംസ് കേന്ദ്രങ്ങളില്‍ നിര്‍മിത ബുദ്ധിയുടെയും അതിവേഗ നോണ്‍സ്റ്റോപ് സ്‌കാനിങ് സാങ്കേതികവിദ്യകളുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അധ്യാധുനിക പരിശോധന ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി അബുദാബി കസ്റ്റംസ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
റാപിഡ് നോണ്‍ സ്റ്റോപ് സ്‌കാനിങ് സാങ്കേതികവിദ്യക്ക് മണിക്കൂറില്‍ 100 ലോറികളും 150 ടൂറിസ്റ്റ് വാഹനങ്ങളും 150 ബസുകളും പരിശോധിക്കാന്‍ ശേഷിയുണ്ട്. യു.എ.ഇയിലാദ്യമായാണ് പരിശോധന ഉപകരണങ്ങളില്‍ ഇത്തരം നവീന പ്രവര്‍ത്തന സംവിധാനം ഏര്‍പ്പെടുത്തുന്നത്.
യു.എ.ഇക്കും ഒമാനും ഇടയില്‍ അതിര്‍ത്തി പങ്കിടുന്ന ഖതം അല്‍ ശിക്‌ല, മെസ് യാദ് കസ്റ്റംസം കേന്ദ്രങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച എക്‌സ്‌റേ സ്‌കാനിങ് ഉപകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനു പുറമെ പരിശോധന ഉപകരണങ്ങള്‍ക്കുവേണ്ടിയുള്ള രണ്ട് സെന്‍ട്രല്‍ കണ്‍ട്രോള്‍, ഓപറേഷന്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് പോര്‍ട്ടുകളിലൂടെയുള്ള പോക്കുവരവ് സുഗമവും വേഗത്തിലും ആക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കംകുറിച്ചത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *