iran : ഞെട്ടിവിറച്ച് ഇറാന്‍; ഇരട്ട സ്‌ഫോടനത്തില്‍ 70 മരണം, 170 പേര്‍ക്ക് പരിക്ക് - Pravasi Vartha PRAVASI

iran : ഞെട്ടിവിറച്ച് ഇറാന്‍; ഇരട്ട സ്‌ഫോടനത്തില്‍ 70 മരണം, 170 പേര്‍ക്ക് പരിക്ക്

ഇരട്ട സ്‌ഫോടനത്തില്‍ ഞെട്ടിവിറച്ച് ഇറാന്‍. ഇരട്ടസ്‌ഫോടനത്തില്‍ 70 മരണവും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കുകിഴക്കന്‍ നഗരമായ കെര്‍മനിലാണ് സ്‌ഫോടനങ്ങളുണ്ടായത് iran . 2020ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഖാസിം സുലൈമാനിയുടെ സെമിത്തേരിക്ക് സമീപമാണ് ബുധനാഴ്ച സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനം 2.50ന് സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയായിരുന്നു. രണ്ടാമത്തെ സ്‌ഫോടനം പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ശവകുടീരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു. സ്യൂട്ട്‌കേസുകളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുലൈമാനിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നൂറുകണക്കിനാളുകള്‍ പ്രദേശത്ത് ഒത്തുകൂടിയിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും സംഭവസ്ഥലത്ത് നിന്ന് ആശുപത്രികളിലേക്ക് മാറ്റുകയാണെന്ന് കെര്‍മാന്‍ പ്രവിശ്യ റെഡ് ക്രസന്റ് മേധാവി റെസ ഫലാഹ് പാഞ്ഞു.
സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീടാണ് മരണസംഖ്യ ഉയര്‍ന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സെമിത്തേരിയിലേക്കുള്ള റോഡിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും ആരോഗ്യനില മോശമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *