emiratisation law : യുഎഇയിലെ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണ നിയമം നിലവില്‍വന്നു - Pravasi Vartha UAE

emiratisation law : യുഎഇയിലെ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണ നിയമം നിലവില്‍വന്നു

യുഎഇയിലെ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണ നിയമം നിലവില്‍വന്നു. യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം emiratisation law . 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ജനുവരി മുതല്‍ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. അടുത്ത വര്‍ഷം വീണ്ടും ഒരു സ്വദേശിയെ കൂടി നിയമിക്കണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
നേരത്തേ 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയിരുന്നത്. രാജ്യത്ത് 20-49 തൊഴിലാളികളുള്ള 12,000 സ്വകാര്യ കമ്പനികള്‍ മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ടെന്ന് നവംബറില്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം അടുത്ത വര്‍ഷങ്ങളില്‍ സ്വദേശികള്‍ക്ക് 12,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
14 മേഖലയിലെ ചെറുകിട സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് സ്വദേശിവത്കരണ നിര്‍ദേശം ബാധകമാക്കിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, പ്രഫഷനല്‍ ടെക്‌നിക്കല്‍ മേഖല, അഡ്മിനിസ്‌ട്രേഷന്‍ സപ്പോര്‍ട്ടിങ് സര്‍വിസ്, കല-വിനോദം, ഖനനം, വിദ്യാഭ്യാസം, ട്രാന്‍സ്‌ഫോമേറ്റിവ് ഇന്‍ഡസ്ട്രി, ആരോഗ്യം, സാമൂഹിക സേവനം, നിര്‍മാണം, മൊത്ത-ചില്ലറ വ്യാപാരം, ഗതാഗതവും വെയര്‍ഹൗസിങ്ങും, ഹോസ്പിറ്റാലിറ്റി എന്നിവയാണ് പുതിയ സ്വദേശിവത്കരണം ബാധകമാകുന്ന മേഖലകളെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

14 ചെറുകിട തൊഴില്‍ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെ നിര്‍ബന്ധമായും നിയമിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ജൂലൈയില്‍ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇത് പാലിച്ചില്ലെങ്കില്‍ 2025 ജനുവരിയില്‍ 96,000 ദിര്‍ഹം സ്ഥാപനത്തില്‍നിന്ന് ഈടാക്കും.2025ല്‍ നിലവിലെ സ്വദേശി ജീവനക്കാരന് പുറമെ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഇതില്‍ വീഴ്ചയുണ്ടായാല്‍ 2026 ജനുവരിയില്‍ 1,08,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും.
സ്വദേശിവത്കരണം ആരംഭിച്ചശേഷം 18,000ത്തിലധികം കമ്പനികള്‍ ഇമാറാത്തികളെ നിയമിച്ചിട്ടുണ്ട്. ഇതുവഴി ഏകദേശം 88,000 പേര്‍ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. തൊഴിലുടമകള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 2022 പകുതി മുതല്‍ 2023 ഡിസംബര്‍ വരെ എമിറേറ്റൈസേഷന്‍ നയങ്ങള്‍ ലംഘിച്ച 916 സ്വകാര്യ കമ്പനികളെ അധികൃതര്‍ കണ്ടെത്തിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *