dubai world airport : യുഎഇ: എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി അധികൃതര്‍ - Pravasi Vartha DUBAI

dubai world airport : യുഎഇ: എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി അധികൃതര്‍

ദുബായ് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി അധികൃതര്‍. ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ഇന്ന് ദുബായ് വിമാനത്താവളത്തിലേക്ക് dubai world airport യാത്ര ചെയ്യുന്നവര്‍ നേരത്തേ പുറപ്പെടുകയോ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യണമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
വിമാനത്താവളത്തിലെ ഒന്ന്, മൂന്ന് ടെര്‍മിനലിലേക്കുള്ള റൂട്ടുകളിലാണ് ഗതാഗതക്കുരുക്കിന് സാധ്യതയേറെയുള്ളത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള അവധിദിനം അവസാനിക്കുന്ന ജനുവരി രണ്ടിന് പുലര്‍ച്ച നാലുമുതല്‍ രാവിലെ 10 വരെ ഈ റൂട്ടുകളില്‍ വന്‍ തിരക്കിന് സാധ്യതയുണ്ടെന്നും ആര്‍.ടി.എ മുന്നറിയിപ്പ് നല്‍കി.
ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് പ്രദര്‍ശനത്തിനുശേഷം ഡൗണ്‍ ടൗണിലെ ബുര്‍ജ് ഖലീഫ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബൊലിവാര്‍ഡ്, അല്‍ സായല്‍ സ്ട്രീറ്റുകള്‍ വീണ്ടും തുറക്കുന്നതിനാല്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കാം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *