we expats : പുതുവര്‍ഷ ദിനത്തില്‍ യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം - Pravasi Vartha PRAVASI

we expats : പുതുവര്‍ഷ ദിനത്തില്‍ യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം

പുതുവര്‍ഷ ദിനത്തില്‍ യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ജാസിം സുലൈമാന്‍ (33), പോങ്ങോട് സനോജ് മന്‍സിലില്‍ സനോജ് ഷാജഹാന്‍ (38) we expats എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷാര്‍ജ – അജ്മാന്‍ റോഡിലാണ് അപകടമുണ്ടായത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ജാസിം ഭാര്യയും രണ്ട് മക്കളും ഇവരുടെ രണ്ട് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ജാസിമിന്റെ ഭാര്യ ഷിഫ്ന അബ്ദുല്‍ നസീര്‍ ഗുരുതരാവസ്ഥയില്‍ ദൈദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മക്കളായ ഇഷ , ആദം എന്നിവരും സുഹൃത്ത് ഹാഷിക്ക് കടക്കലും പരുക്കുകളോടെ ആശുപത്രിയിലാണ്. മരിച്ച സനോജ് ഷാജഹാന്റെ കുടുംബം രണ്ട് ദിവസം മുന്‍പാണ് നാട്ടിലേക്ക് പോയത്. പുതുവര്‍ഷം ആഘോഷിക്കാന്‍ ഫുജൈറയില്‍പോയി മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *