etihad airways online : പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനം; യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിച്ച് ഈ എയര്‍ലൈന്‍ - Pravasi Vartha TRAVEL

etihad airways online : പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനം; യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിച്ച് ഈ എയര്‍ലൈന്‍

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിച്ച് ഇത്തിഹാദ് എയര്‍വേസ്. പുതുവര്‍ഷദിനത്തിലാണ് ഇത്തിഹാദ് എയര്‍വേസ് അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും നേരിട്ട് സര്‍വിസ് etihad airways online ആരംഭിച്ചത്. പുതിയ രണ്ട് നോണ്‍സ്റ്റോപ്പ് സര്‍വിസുകള്‍കൂടി തുടങ്ങിയതോടെ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് സര്‍വിസുകളുടെ എണ്ണം 10 ആയി ഉയര്‍ന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ദിനംപ്രതി ഓരോ സര്‍വിസുകളാണ് ആദ്യഘട്ടമായി നടത്തുന്നത്. എല്ലാദിവസവും ഉച്ചകഴിഞ്ഞ് 2.40ന് അബുദാബിയില്‍നിന്ന് യാത്രതിരിച്ച് രാത്രി 7.55ന് എത്തുന്ന രീതിയിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വിസ്. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 320ല്‍ 8 ബിസിനസ് ക്ലാസ്, 157 ഇക്കണോമി സീറ്റുകളാണുള്ളത്. തിരിച്ച് രാത്രി 9.30ന് കോഴിക്കോട്ടുനിന്ന് പറന്നുയരുന്ന വിമാനം അര്‍ധരാത്രി 12.05ന് അബുദാബിയിലെത്തിച്ചേരും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. പുലര്‍ച്ച 3.20ന് യാത്രയാവുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. രാവിലെ 10.05ന് തിരുവനന്തപുരത്തുനിന്ന് പറക്കുന്ന വിമാനം ഉച്ചക്ക് 12.55ന് അബുദാബിയില്‍ ലാന്‍ഡ് ചെയ്യും. 8 ബിസിനസ് ക്ലാസ് 190 ഇക്കണോമി സീറ്റുകളാണ് ഇതിനുള്ളത്. ഏഴ് കിലോമുതല്‍ 35 കിലോവരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുംവിധം വിവിധ നിരക്കുകളില്‍ സൗകര്യമുണ്ട്. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
പ്രവാസി മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി മാറി ഇത്തിഹാദിന്റെ പുതിയ സര്‍വിസുകള്‍. 2023ല്‍ ഇത്തിഹാദ് കൊല്‍ക്കത്തയിലേക്ക് സര്‍വിസ് പുനരാരംഭിച്ചിരുന്നു. ഇതിനുപുറമെ തിരക്കേറിയ കേന്ദ്രങ്ങളായ മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള പ്രതിദിന സര്‍വിസുകള്‍ രണ്ടില്‍നിന്ന് നാലായി ഉയര്‍ത്തുകയും ചെയ്തിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *