israel : യുദ്ധം ഇനിയും നീളും; ഗാസയുടെ ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുമെന്ന ഇസ്രയേല്‍ - Pravasi Vartha PRAVASI

israel : യുദ്ധം ഇനിയും നീളും; ഗാസയുടെ ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുമെന്ന ഇസ്രയേല്‍

ഗാസയിലെ യുദ്ധമവസാനിക്കാന്‍ മാസങ്ങളെടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തില്‍ സവിശേഷമായ ധാര്‍മികതയാണ് ഇസ്രയേല്‍ israel പുലര്‍ത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 അതിനിടെ, യുദ്ധം മൂര്‍ധന്യത്തിലാണെന്നും ഗാസയുടെ ഈജിപ്ത് അതിര്‍ത്തി ഇസ്രയേല്‍ പിടിച്ചെടുക്കുമെന്നും നെതന്യാഹു പറഞ്ഞു. പലായനംചെയ്ത പലസ്തീന്‍കാര്‍ തിങ്ങിനിറഞ്ഞ പ്രദേശമാണിവിടം. 2005-ല്‍ ഗാസയില്‍നിന്ന് ഒഴിഞ്ഞുപോയ ഇസ്രയേല്‍, അതിര്‍ത്തിയുടെ നിയന്ത്രണം പിടിച്ചെടുത്താല്‍ അത് പഴയസ്ഥിതിയിലേക്കുള്ള തിരിച്ചുപോക്കാകും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഈജിപ്ത് അതിര്‍ത്തിവഴിയാണ് ഹമാസിന് ആയുധമെത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇതേക്കുറിച്ചോ അതിര്‍ത്തി പിടിച്ചെടുക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെക്കുറിച്ചോ ഈജിപ്ത് പ്രതികരിച്ചിട്ടില്ല.
അതേസമയം ഞായറാഴ്ച ഇസ്രയേല്‍സൈന്യം മധ്യ ഗാസയില്‍ രൂക്ഷമായ വ്യോമാക്രമണം നടത്തി. അല്‍-മഗാസ, അല്‍-ബുറൈജ് എന്നീ അഭയാര്‍ഥിക്യാമ്പുകളായിരുന്നു ലക്ഷ്യം. ഒരു വീട്ടിലുണ്ടായിരുന്ന എട്ടുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി മധ്യ ഗാസയില്‍ വന്‍ ആക്രമണം നടന്നതിനാല്‍ കൂടുതല്‍പ്പേര്‍ ഈജിപ്ത് അതിര്‍ത്തിയിലുള്ള റാഫയിലേക്കു പലായനംചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി. 56,451 പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ 40 ശതമാനംപേരും ക്ഷാമത്തിന്റെ വക്കിലാണെന്ന് യു.എന്‍. പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *