kerala police : യുഎഇയില്‍ വച്ച് അമ്മയുടെ പങ്കാളിയില്‍ നിന്ന് സഹോദരിമാര്‍ക്ക് ലൈംഗികപീഡനം നേരിട്ടുവെന്ന് റിപ്പോര്‍ട്ട്: കുട്ടികളെ രക്ഷിച്ച് നാട്ടിലെത്തിച്ചു - Pravasi Vartha KERALA

kerala police : യുഎഇയില്‍ വച്ച് അമ്മയുടെ പങ്കാളിയില്‍ നിന്ന് സഹോദരിമാര്‍ക്ക് ലൈംഗികപീഡനം നേരിട്ടുവെന്ന് റിപ്പോര്‍ട്ട്: കുട്ടികളെ രക്ഷിച്ച് നാട്ടിലെത്തിച്ചു

യുഎഇയില്‍ വച്ച് അമ്മയുടെ പങ്കാളിയില്‍ നിന്ന് സഹോദരിമാര്‍ക്ക് ലൈംഗികപീഡനം നേരിട്ടുവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശിനിയുടെ പതിനേഴും പതിമ്മൂന്നും വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ലൈംഗികപീഡനത്തിന് ഇരയായ സഹോദരിമാരായ പെണ്‍കുട്ടികളെ മോചിപ്പിച്ചു. ചൈല്‍ഡ് പ്രൊട്ടക്ട് ടീം(സി.പി.ടി.) യു.എ.ഇ. പ്രതിനിധികളുടെ ഇടപെടലിലൂടെയാണ് കുട്ടികളെ നാട്ടിലെത്തിച്ചത് kerala police . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
വിവാഹമോചിതയായ യുവതി പങ്കാളിക്കൊപ്പം ദുബായിലായിരുന്നു. ചികിത്സയ്ക്കായി മാസങ്ങള്‍ക്കു മുന്‍പ് യുവതി നാട്ടിലേക്കു വന്നു. ഈ സമയത്താണ് സന്ദര്‍ശന വിസയില്‍ കുട്ടികളെ ദുബായിലേക്കു കൊണ്ടുപോയത്. നാട്ടിലും ദുബായിലുംവെച്ച് പീഡനത്തിനിരയായ വിവരം കുട്ടികള്‍ അമ്മയുടെ സഹോദരനെ അറിയിച്ചു. യു.എ.ഇ.യിലെ സാമൂഹികപ്രവര്‍ത്തകന്‍ വഴി സി.പി.ടി.യിലേക്ക് വിവരമെത്തി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

തുടര്‍ന്നാണ് കുട്ടികളെ ഇവിടെനിന്നു നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയത്. സംഘടനയുടെ യു.എ.ഇ. ഇന്‍ചാര്‍ജ് മഹമൂദ് പറക്കാട്ട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായും ബാലക്ഷേമ സമിതിയുമായും ബന്ധപ്പെട്ടു. കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം താമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഇവരെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റാന്‍ ബാലക്ഷേമസമിതി ചെയര്‍പേഴ്സണ്‍ ഷാനിബാ ബീഗം ഉത്തരവിട്ടു. ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുട്ടികളെ വലിയതുറ പോലീസും സി.പി.ടി. പ്രതിനിധികളും ചേര്‍ന്ന് കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *