expat family : 34 വര്‍ഷത്തെ യുഎഇയിലെ പ്രവാസ ജീവിതം മതിയാക്കി ദമ്പതിമാര്‍ നാട്ടിലേക്ക് മടങ്ങുന്നു - Pravasi Vartha PRAVASI

expat family : 34 വര്‍ഷത്തെ യുഎഇയിലെ പ്രവാസ ജീവിതം മതിയാക്കി ദമ്പതിമാര്‍ നാട്ടിലേക്ക് മടങ്ങുന്നു

34 വര്‍ഷത്തെ യുഎഇയിലെ പ്രവാസ ജീവിതം മതിയാക്കി ദമ്പതിമാര്‍ നാട്ടിലേക്ക് മടങ്ങുന്നു. പത്തനംതിട്ട റാന്നി സ്വദേശി ജോയ്ക്കുട്ടി സാമുവലും ഭാര്യ സാനി സാമുവലുമാണ് നാട്ടിലേക്ക് തിരികെ പോകുന്നത്. ജോയ്ക്കുട്ടി 34 വര്‍ഷവും സാനി മുപ്പത്തിമൂന്നര വര്‍ഷവും പ്രവാസം പൂര്‍ത്തിയാക്കി expat family . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
32 വര്‍ഷവും ജോയ്ക്കുട്ടി ജോലിചെയ്തത് യു.എ.ഇ. എത്തിസലാത്തിലായിരുന്നു. ഭാര്യ സാനി ദുബായ് ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്സായാണ് സേവനം അവസാനിപ്പിച്ചത്. ഷാര്‍ജ മാര്‍ത്തോമാ പള്ളിയിലെ അംഗമായ ജോയ്ക്കുട്ടി സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
മുംബൈ ടെലിഫോണ്‍സില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് ജോയ്ക്കുട്ടി ആദ്യമായി ദുബായിലെത്തിയത്. 1989 ഓഗസ്റ്റ് 18- നായിരുന്നു മുംബൈയില്‍നിന്ന് ആദ്യയാത്ര. ജോയ്ക്കുട്ടിക്ക് ഇപ്പോള്‍ 61-ഉം സാനിക്ക് 57-ഉം ആണ് പ്രായം. മക്കളായ ജസ്റ്റിന്‍ അയര്‍ലന്‍ഡിലും ജസ്വിന്‍ കാനഡയിലുമാണ് ജോലിചെയ്യുന്നത്. ഇത്രയുംകാലത്തെ പ്രവാസത്തില്‍ യു.എ.ഇ. എന്ന നന്മനിറഞ്ഞ രാജ്യം നല്‍കിയത് നല്ല അനുഭവങ്ങള്‍ മാത്രമാണെന്ന് ഇരുവരും പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *