expat : യുഎഇ : കുഞ്ഞിനെ കാണാനായി നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു - Pravasi Vartha PRAVASI

expat : യുഎഇ : കുഞ്ഞിനെ കാണാനായി നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

കുഞ്ഞിനെ കാണാനായി നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പട്ടര്‍കടവ് മാമ്പറമ്പ് പരി സമീര്‍ നവാസ് (29) ആണ് expat മരിച്ചത്. കുഞ്ഞിനെ കാണാനായി ജനുവരി 4ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അബുദാബിയിലെ താമസ സ്ഥലത്ത് വച്ച് മരിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന സമീര്‍ ശനിയാഴ്ച ഉച്ചയായിട്ടും എഴുന്നേല്‍ക്കാത്തതിനാല്‍ കൂടെത്താമസിച്ചവര്‍ വിളിച്ചു നോക്കിയപ്പോഴാണ് അനക്കമില്ലെന്നു കണ്ടത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടവും നടത്തി.
യുഎഇയിലെ ടെലികോം കമ്പനി ‘ഡു’ വില്‍ സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആണ് സമീര്‍. 7 വര്‍ഷമായി സമീര്‍ യുഎഇയില്‍ ജോലി ചെയ്യുന്നു. 2 വര്‍ഷം മുന്‍പായിരുന്നു വിവാഹം. 6 മാസം മുന്‍പ് ജനിച്ച കുഞ്ഞിനെ കാണാനായി 3 മാസം മുന്‍പാണ് ഒടുവില്‍ നാട്ടിലെത്തിയത്. രണ്ടര മാസം മുന്‍പ തിരിച്ചു പോയി. വീണ്ടും നാട്ടിലേക്ക് തിരിക്കാനിരിക്കേയാണ് മരണം. കുഞ്ഞിനെ വീണ്ടും കാണാനായി കുറച്ചു കാലം നാട്ടില്‍ നിന്ന ശേഷം മടങ്ങിപ്പോകാനാണ് സമീര്‍ ഉദ്ദേശിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ഷഹനാസ്. മകന്‍: ഇവാന്‍ സയ്യിദ് (6 മാസം). ഇന്ന് 9.30ന് പട്ടര്‍കടവ് ജുമാമസ്ജിദില്‍ കബറടക്കം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *