uae development : പുതുവര്‍ഷത്തില്‍ വികസന കുതിപ്പിന്റെയും നേട്ടങ്ങളുടെയും പുതുവഴികള്‍ തുറന്ന് യുഎഇ - Pravasi Vartha UAE

uae development : പുതുവര്‍ഷത്തില്‍ വികസന കുതിപ്പിന്റെയും നേട്ടങ്ങളുടെയും പുതുവഴികള്‍ തുറന്ന് യുഎഇ

ബഹിരാകാശ യാത്രക്ക് വനിതയും
ബഹിരാകാശ ഗവേഷണത്തിനായി 2024ല്‍ ഒരു വനിത ഉള്‍പ്പെടെ രണ്ട് യാത്രികരെ ബഹിരാകാശത്തേക്ക് അയക്കുമെന്നാണ് യു.എ.ഇയുടെ പ്രഖ്യാപനം uae development . യു.എ.ഇ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബൈ കിരീടവകാശിയുമായ ശൈഖ് ഹംദാനാണ് ഭാവി ബഹിരാകാശ സംരംഭങ്ങള്‍ എക്‌സിലൂടെ പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രമാണ് ബഹിരാകാശ യാത്രികരായ മുഹമ്മദ് അല്‍ മുല്ല, നൂറ അല്‍ മത്രൂഷി എന്നിവരെ അയക്കുന്നതിനായി തയ്യാറെടുക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ആറു മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഡോ. സുല്‍ത്താന്‍ അല്‍ നിയാദി മെയില്‍ ഭൂമിയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ പര്യവേക്ഷണത്തിനായി പുതിയ ദൗത്യം പ്രഖ്യാപിച്ചത്. റാശിദ് റോവര്‍ 2 പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ പുരോഗതി യു.എ.ഇയുടെ സാമ്പത്തിക വളര്‍ച്ചക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാനാണ് തീരുമാനം. തങ്ങളുടെ സാങ്കേതിക വിദ്യകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയും മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രം ആലോചിക്കുന്നുണ്ട്. സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ ഈ രംഗത്ത് ആഥിപത്യം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ.
അടിസ്ഥാന സൗകര്യ വികസനത്തല്‍ ശ്രദ്ധ
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ഡെലിവറി സേവനങ്ങളിലും സ്വകാര്യ മേഖലകളുടെ പങ്ക് വര്‍ധിപ്പിച്ച് ദുബൈയുടെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് 68.1 കോടി ദിര്‍ഹമിന്റെ 10 പദ്ധതികള്‍ പ്രഖ്യാപിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 2024-2026 വര്‍ഷങ്ങളിലേക്കുള്ള വന്‍ വികസന പദ്ധതിയാണിത്. ദുബൈ മെട്രോയുടെ യൂനിയന്‍ സ്‌റ്റേഷന് സമീപത്തായി റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായുള്ള ‘യൂനിയന്‍ 71’ പദ്ധതിയാണ് ഇതില്‍ പ്രധാനം.
അണ്ടര്‍ ഗ്രൗണ്ട് മെട്രോ സ്‌റ്റേഷനില്‍ വാണിജ്യ, റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, ചെറുകിട ഔട്ട്‌ലെറ്റുകള്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതി. പേര്‍ട്ട് സഈദ് ആന്‍ഡ് അല്‍ കറാമയില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനല്‍, ദേര പ്ലാസയില്‍ സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റ്, ഏരിയല്‍ ടാക്‌സി, പൊതു ഗതാഗതത്തിനും വാടക വാഹനങ്ങള്‍ക്കുമായി സ്മാര്‍ട്ട് പ്ലാറ്റ്‌ഫോം, അല്‍ ഖവാനീജ്, അല്‍ റുവയ്യ, അല്‍ അവീര്‍, ജബല്‍ അലി എന്നിവിടങ്ങളില്‍ ആര്‍.ടി.എ ഡ്രൈവര്‍മാര്‍ക്കായി ഹൗസിങ് ക്വോട്ടേഴ്‌സുകള്‍, അല്‍ കറാമ ബസ്‌റ്റേഷന്റെയും ദുബൈ ക്രീക്കിന് കുറുകെയുള്ള സ്‌കൈന്‍ ഗാര്‍ഡന്റെയും വികസനം തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

മികച്ചതും ആധുനികവുമായ സൗകര്യങ്ങള്‍
പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതും ആധുനികവുമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദുബൈ ഭരണകൂടം എന്നും മുന്നിലാണ്. ഇപ്പോഴിതാ ബസ് യാത്രക്കാര്‍ക്കായി ഹൈടെക് സംവിധാനങ്ങളോട് കൂടിയ 762 കാത്തിരിപ്പു കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.
വീല്‍ചെയറുകളില്‍ യാത്ര ചെയ്യുന്നവര്‍ ഉള്‍പ്പെടെ നിശ്ചയാര്‍ഢ്യ വിഭാഗങ്ങള്‍ക്ക് എത്തിപ്പെടാനും ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് നിര്‍മാണം. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, നിലവില്‍ പൊതു ബസ് സര്‍വിസുകള്‍ തുടരുന്നതും ഭാവിയില്‍ കൂടുതല്‍ ആവശ്യമുള്ളതുമായ സ്ഥലങ്ങള്‍, ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമായ സ്ഥലങ്ങള്‍ തുടങ്ങി നിരവധി ഘടങ്ങള്‍ വിലയിരുത്തിയായിരിക്കും പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മിക്കുക. ഇതിനായി ബസ് സ്‌റ്റോപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി മേഖലകളെ തരം തിരിച്ചിട്ടുണ്ട്. പ്രതിദിനം 750 പേര്‍ ഉപയോഗിക്കുന്ന ബസ്‌റ്റോപ്പുകളെ മെയിന്‍ സ്‌റ്റോപ്പുകളായി പരിഗണിക്കും.
മറൈന്‍ റീഫ് പദ്ധതി
ലോകത്തിലെ ഏറ്റവും വലിയ മറൈന്‍ റീഫ് വികസന പദ്ധതികളിലൊന്നാണ് ദുബൈ റീഫ് പ്രൊജക്റ്റ്. ആവാസ വ്യവസ്ഥാ സംരക്ഷണത്തിന്റെ ഭാഗമായുള്ള പ്രധാനപ്പെട്ട ചുവടുവെപ്പുകളിലൊന്നാണ് ഈ പദ്ധതി. ദുബൈ ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പ്, റെഗുലേറ്ററി കമ്മിറ്റി ഓണ്‍ ഫിഷിങ് ഓഫ് ലിവിങ് അക്വാട്ടിക് റിസോഴ്സസ്, ദുബൈ ചേംബേഴ്സ്, പോര്‍ട്ട്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍, നഖീല്‍ എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും, സുസ്ഥിര മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്നതിനും, ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള ദുബൈ നഗരത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിലും സമുദ്ര ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിലും ദുബൈ. റീഫ് പദ്ധതി നിര്‍ണായക പങ്കു വഹിക്കുന്നു.
ദുബൈയിലെ ശുദ്ധജലത്തില്‍ 600 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന, വിവിധ വലുപ്പത്തിലുള്ള കൃത്രിമ റീഫുകള്‍ വിന്യസിക്കുന്ന ഒരു ശ്രമമാണ് ദുബൈ റീഫ് പദ്ധതി. ഈ പാറകളുടെ സൂക്ഷ്മമായ രൂപകല്‍പ്പന മൊത്തം വ്യാസത്തില്‍ 400,000 ക്യുബിക് മീറ്റര്‍ കവിയുന്നു, പ്രതിവര്‍ഷം ഏഴ് ദശലക്ഷം ടണ്ണിലധികം കാര്‍ബണ്‍ പിടിച്ചെടുക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്. പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കല്‍, തീരസംരക്ഷണം, ദുബൈയുടെ കടപ്പുറത്തെ സമുദ്ര ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *