dubai taxi booking : ദുബായിലെ ടാക്‌സി യാത്രക്കാര്‍ക്ക് ഇനി നിരക്ക് തവണകളായി അടക്കാം - Pravasi Vartha DUBAI

dubai taxi booking : ദുബായിലെ ടാക്‌സി യാത്രക്കാര്‍ക്ക് ഇനി നിരക്ക് തവണകളായി അടക്കാം

ദുബായിലെ ടാക്‌സി യാത്രക്കാര്‍ക്ക് പുതുവത്സരം ആരംഭിക്കാന്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. ദുബായിലെ ടാക്‌സി യാത്രക്കാര്‍ക്ക് നിരക്ക് ഇനി തവണകളായി dubai taxi booking അടക്കാം. ദുബായ് ടാക്‌സി കമ്പനിയും (ഡിടിസി) ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആപ്പായ ടാബിയും തമ്മിലുള്ള സഹകരണത്തോടെയാണ് ഫ്‌ലെക്‌സിബിള്‍ പേയ്മെന്റ് പരിഹാരം സാധ്യമാക്കുന്നത്. ഈ പലിശ രഹിത പേയ്മെന്റ് പ്ലാന്‍ 2024 ജനുവരിയില്‍ പുറത്തിറക്കുമെന്നാണ് മറ്റൊരു സന്തോഷവാര്‍ത്തയെന്ന് ടാബി വക്താവ് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഈ സേവനം പൊതുജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
ഷോപ്പിംഗ് നടത്തുന്നവര്‍ക്കിടയില്‍ ടാബി ജനപ്രിയമാണ്. ബിഎന്‍പിഎല്‍ (ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടയ്ക്കുക) സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും അതേ ആശയം അവര്‍ ടാക്സി നിരക്കിലും ബാധകമാക്കും.
‘സ്പ്ലിറ്റ്-ഇന്‍-4-മന്ത്‌ലി പേയ്മെന്റ്’ സ്‌കീം ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ആദ്യ പേയ്മെന്റ് മാത്രം, 25 ശതമാനം മുന്‍കൂറായി നല്‍കണം, ബാക്കിയുള്ളത് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈടാക്കും. പലിശയോ ഫീസോ ഇല്ലാതെ നാല് തവണകളായി അടക്കാന്‍ ടാബി നിങ്ങളെ അനുവദിക്കും.
ബാക്കി പെയ്‌മെന്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
ആദ്യ പേയ്മെന്റ് മാത്രമേ മുന്‍കൂറായി വാങ്ങുകയുള്ളൂ. ഷോപ്പര്‍മാര്‍ മറ്റ് സാധനങ്ങള്‍ വാങ്ങുമ്പോഴും ഇതേ സ്‌കീമാണ്. ബാക്കിയുള്ള മൂന്ന് പേയ്മെന്റുകള്‍ പിന്നീട് എല്ലാ മാസവും ശേഖരിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യാത്രക്കാര്‍ പലിശ നല്‍കണോ?
വേണ്ട. പലിശയോ അധിക ചാര്‍ജുകളോ ഇല്ലെന്ന് ടാബി പറഞ്ഞു. കൃത്യസമയത്ത് പണമടച്ചാല്‍ നിങ്ങള്‍ ഒരിക്കലും അധിക പണം നല്‍കേണ്ടി വരല്ല.
ഒരു പേയ്മെന്റ് അടയ്ക്കാതിരുന്നാല്‍ എന്ത് സംഭവിക്കും?
ഉപഭോക്താക്കള്‍ പേയ്‌മെന്റ് അടയ്ക്കാന്‍ മറക്കാതിരിക്കാന്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ലഭിക്കും. ഷെഡ്യൂള്‍ ചെയ്ത ദിവസം പേയ്മെന്റ് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, കുടിശ്ശിക തീര്‍ക്കുന്നത് വരെ ഉപഭോക്താവിന് ടാബി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കമ്പനി അറിയിച്ചു.
ഏത് ദുബായ് ടാക്‌സി കമ്പനിയാണ് ടാബിയെ ആപ്പ് സ്വീകരിക്കുന്നത്?
ഡിടിസിക്ക് കീഴിലുള്ള ടാക്‌സികള്‍ മാത്രമേ ഈ പേയ്മെന്റ് രീതി സ്വീകരിക്കുകയുള്ളൂ. എന്നിരുന്നാലും, 1995-ല്‍ സ്ഥാപിതമായ ഡിടിസി, ദുബായിലെ ഏറ്റവും വലിയ ടാക്‌സി ഓപ്പറേറ്ററാണ്, നിലവില്‍ അതിന് ഏകദേശം 44 ശതമാനം വിപണി വിഹിതമുണ്ട്. ഏകദേശം 7,000 ടാക്സികളും അവര്‍ക്കുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *