new year 2024 : യുഎഇയില്‍ പുതുവര്‍ഷം മുതല്‍ പുതുശീലങ്ങളും പുതുനിയമങ്ങളും; രാജ്യത്തുണ്ടാകാന്‍ പോകുന്ന പ്രധാന മാറ്റങ്ങള്‍ ഇവയൊക്കെ - Pravasi Vartha UAE

new year 2024 : യുഎഇയില്‍ പുതുവര്‍ഷം മുതല്‍ പുതുശീലങ്ങളും പുതുനിയമങ്ങളും; രാജ്യത്തുണ്ടാകാന്‍ പോകുന്ന പ്രധാന മാറ്റങ്ങള്‍ ഇവയൊക്കെ

യുഎഇയില്‍ പുതുവര്‍ഷം മുതല്‍ പുതുശീലങ്ങളും പുതുനിയമങ്ങളും ജീവിതത്തിന്റെ ഭാഗമാകും. 2024ല്‍ new year 2024 രാജ്യത്തുണ്ടാകാന്‍ പോകുന്ന പ്രധാന മാറ്റങ്ങള്‍ ഇവയൊക്കെ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
പുതിയ വിമാന സര്‍വീസ്
ന്മ ഇത്തിഹാദ് എയര്‍വേയ്‌സ് കോവിഡ് കാലത്ത് നിര്‍ത്തിവച്ച അബുദാബി-കോഴിക്കോട്, അബുദാബി-തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കും.്
പ്ലാസ്റ്റിക് ഒഴിവാകും
പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകളെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിവാക്കിയാകും പുതുവര്‍ഷം തുടങ്ങുക.
റെയില്‍ പദ്ധതി
ദേശീയ റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയിലില്‍ പാസഞ്ചര്‍ സര്‍വീസ് തുടങ്ങിയേക്കും.
യുഎഇഒമാന്‍ റെയിലിന്റെയും അബുദാബി നഗരത്തിലെ ട്രാം പദ്ധതിക്കും തുടക്കമിടും.
അബുദാബി, ദുബായ്, ഷാര്‍ജ അല്‍ഐന്‍ എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ സര്‍വീസിന്റെ ഡിസൈനിങ് ജോലിയും ആരംഭിക്കും.
അക്ഷര്‍ധാം മാതൃകയില്‍ മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്പരാഗത മാതൃകയിലുള്ള ക്ഷേത്രം അബുദാബിയില്‍ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഓട്ടണമസ് റേസിങ് ലീഗ്
ലോകത്തിലെ ഏറ്റവും വലിയ ഓട്ടണമസ് റേസിങ് ലീഗിന് അബുദാബി ആതിഥ്യം വഹിക്കും.
ബഹിരാകാശത്തേക്ക് വനിതാ സഞ്ചാരി
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശത്തേക്ക് ഒരു വനിതാ സഞ്ചാരിയെ അയയ്ക്കാന്‍ ഒരുങ്ങുന്നു. നൂറ അല്‍ മത്‌റൂഷിയാണ് ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്.
എംബിസെഡ് സാറ്റ് ഉപഗ്രഹം
അറബ് ലോകത്തെ ഏറ്റവും ശക്തമായ എംബിസെഡ് സാറ്റ് ഉപഗ്രഹം ഈ വര്‍ഷം ഭ്രമണപഥം തേടും
100% സ്വദേശി ശാസ്ത്രജ്ഞര്‍ പ്രാദേശികമായി വികസിപ്പിച്ച ബഹിരാകാശ റോവര്‍ ചന്ദ്രനിലേക്ക് കുതിക്കും.
ഭൗമനിരീക്ഷണത്തിന് മേഖലയിലെ ഏറ്റവും ശക്തമായ ഇമേജിങ് ഉപഗ്രഹം വിക്ഷേപിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

സ്വദേശിവല്‍ക്കരണം
രാജ്യം രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണത്തിലേക്കു കടക്കും. 20ല്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ ഈ വര്‍ഷം മുതല്‍ ഒരു സ്വദേശിയെ നിയമിക്കണം.
ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉള്‍പ്പെടെ 14 മേഖലകളിലെ 68 പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം.
നിലവില്‍ 50 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനിയില്‍ 2022 മുതല്‍ വര്‍ഷത്തില്‍ 2% സ്വദേശിവല്‍ക്കരണം ആരംഭിച്ചിരുന്നു. 5 വര്‍ഷംകൊണ്ട് ഇത് 10% ആക്കും.
സ്വകാര്യ സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധം.
ലോക ഇസ്ലാമിക് സാമ്പത്തിക ഫോറം
സാമ്പത്തിക രംഗത്തെ പുതിയ സംഭവ വികാസങ്ങളും പ്രവണതകളും ചര്‍ച്ച ചെയ്യുന്ന ലോക ഇസ്ലാമിക് സാമ്പത്തിക ഫോറം അബുദാബിയില്‍ നടക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *