mahzooz withdrawal : ജനുവരി 1 മുതല്‍ നറുക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് മഹ്സൂസ് - Pravasi Vartha DRAW

mahzooz withdrawal : ജനുവരി 1 മുതല്‍ നറുക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് മഹ്സൂസ്

ജനപ്രിയ റാഫിള്‍ നറുക്കെടുപ്പായ മഹ്സൂസ് നറുക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. അവസാന പ്രതിവാര നറുക്കെടുപ്പ് mahzooz withdrawal തീയതി ഡിസംബര്‍ 30, 2023ന് ആയിരുന്നു.”2024 ജനുവരി 1 മുതല്‍, ഗെയിമിംഗ് നിയന്ത്രണങ്ങള്‍ പാലിച്ച് മഹ്‌സൂസ് നറുക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തും. യുഎഇയില്‍ മികച്ച രീതിയില്‍ നിയന്ത്രിത ഗെയിമിംഗ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള റെഗുലേറ്റര്‍മാരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിര്‍ത്തിവയ്ക്കല്‍” പ്രസ്താവനയില്‍ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
”റെഗുലേറ്റര്‍മാരില്‍ നിന്ന് കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ 2023 ഡിസംബര്‍ 30 ന് ശേഷം നറുക്കെടുപ്പുകളൊന്നും നടത്തില്ല, എന്നിരുന്നാലും, ഈ താല്‍ക്കാലിക നിര്‍ത്തലിന് ശേഷവും മഹ്സൂസ് അക്കൗണ്ടിലെ കുടിശ്ശികയുള്ള ബാലന്‍സുകള്‍ പിന്‍വലിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കും.” പ്രസ്താവനയില്‍ വ്യക്തമാക്കി
2020-ല്‍ ആരംഭിച്ച മഹ്സൂസ് ഇതുവരെ 64 കോടീശ്വരന്മാരെ കിരീടമണിയിച്ചിട്ടുണ്ട്. 1.8 ദശലക്ഷത്തിലധികം വിജയികള്‍ക്ക് 500 ദശലക്ഷം ദിര്‍ഹം സമ്മാനിച്ചു. 2023ല്‍ മാത്രംമഹ്സൂസ് 33 പേരെ കോടീശ്വരന്മാരാക്കി. 35 ദിര്‍ഹത്തിന് ഒരു വാട്ടര്‍ ബോട്ടില്‍ വാങ്ങി റാഫിളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കുന്നതായിരുന്നു ഗെയ്മിംഗ് രീതി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *