former expat : പ്രവാസിയായിരുന്ന മലയാളിയെ മകന്‍ സ്ഥാപനത്തില്‍വച്ചു തലക്കടിച്ച് കൊന്നു - Pravasi Vartha PRAVASI

former expat : പ്രവാസിയായിരുന്ന മലയാളിയെ മകന്‍ സ്ഥാപനത്തില്‍വച്ചു തലക്കടിച്ച് കൊന്നു

പ്രവാസിയായിരുന്ന മലയാളിയെ മകന്‍ സ്ഥാപനത്തില്‍വച്ചു തലക്കടിച്ച് കൊന്നു. കൊല്ലം മൂന്നാംകുറ്റി ജംക്ഷനിലെ സിറ്റിമാക്‌സ് കലക്ഷന്‍സ് ഉടമ, മങ്ങാട് അറുനൂറ്റി മംഗലം ഡിവിഷന്‍ താവിട്ട് മുക്ക് മാടന്‍കാവിനു സമീപം ഇന്ദ്രശിലയില്‍ രവീന്ദ്രന്‍ (65) ആണു former expat മരിച്ചത്. സാമ്പത്തികത്തര്‍ക്കത്തെത്തുടര്‍ന്നു മകന്‍ അച്ഛനെ നഗരത്തിലെ സ്വന്തം സ്ഥാപനത്തില്‍വച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
മകന്‍ അഖിലി(26)നെ കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1.30നു മൂന്നാംകുറ്റിയിലെ ഇവരുടെ ഫാന്‍സി സ്റ്റോറിലാണു സംഭവം.സാമ്പത്തിക വിഷയത്തെച്ചൊല്ലി അച്ഛനും മകനും വഴക്കുകള്‍ പതിവായിരുന്നു. ഇന്നലെ രാവിലെ 11ന് ഇരുവരും തമ്മില്‍ കടയില്‍ വച്ചു വാക്കേറ്റം ഉണ്ടായി. ഉച്ചയോടെ ഏറ്റുമുട്ടലില്‍ കലാശിച്ചു. കടയില്‍ വില്‍പനയ്ക്കായി വച്ചിരുന്ന ബാറ്റ് കൊണ്ട് രവീന്ദ്രന്‍ അഖിലിനെ അടിച്ചു. പ്രകോപിതനായ അഖില്‍ കടയില്‍ ഉണ്ടായിരുന്ന ചുറ്റികയും സൈക്കിള്‍ പമ്പും കൊണ്ടു രവീന്ദ്രന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
ബോധരഹിതനായി വീണ ഇദ്ദേഹത്തെ കടയുടെ ഉളളിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയ ശേഷം അഖില്‍ തറയില്‍ കിടന്ന രക്തം കഴുകിക്കളഞ്ഞു. ഇതോടെ കടയിലെ ജീവനക്കാരി സമീപത്തെ സ്ഥാപനത്തിലെത്തി വിവരം അറിയിക്കുകയായിരുന്നു. അവിടത്തെ ജീവനക്കാരും സമീപത്തെ കടക്കാരും എത്തിയപ്പോഴാണു രക്തത്തില്‍ കുളിച്ചു കിടക്കുന്ന രവീന്ദ്രനെ കണ്ടത്. അപ്പോഴും അഖില്‍ കാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്നെന്നു പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. രവീന്ദ്രന്റെ ഭാര്യ: പ്രശോഭ. മറ്റൊരു മകന്‍: അര്‍ജുന്‍

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *