sheikh zayed grand mosque website : യുഎഇയിലെ പ്രധാന വിനോദ കേന്ദ്രമായ ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രിയിലും പ്രവേശനം - Pravasi Vartha UAE

sheikh zayed grand mosque website : യുഎഇയിലെ പ്രധാന വിനോദ കേന്ദ്രമായ ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രിയിലും പ്രവേശനം

യുഎഇ പ്രധാന വിനോദ കേന്ദ്രമായ ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രിയിലും പ്രവേശനം. യു.എ.ഇ.യിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ sheikh zayed grand mosque website രാത്രിയിലും പ്രവേശനത്തിന് അനുമതി. 16-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണിത്. രാത്രിയാത്ര എന്നര്‍ഥം വരുന്ന സൂറ എന്ന പേരിലാണ് രാത്രികാല സാംസ്‌കാരിക പര്യടനം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ട്രാന്‍സിറ്റ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും പെട്ടെന്ന് പള്ളി സന്ദര്‍ശിച്ച് മടങ്ങാന്‍ സൗകര്യമുണ്ട്. ശാന്തമായ അന്തരീക്ഷത്തില്‍ പള്ളിയുടെ രാത്രിഭംഗി ആസ്വദിക്കാം. ഇതിനായി വെബ്സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം. സന്ദര്‍ശകര്‍ക്ക് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. https://www.szgmc.gov.ae/en/club-car-bookings-night

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

രാത്രി 10 മുതല്‍ രാവിലെ ഒമ്പത് മണിവരെയാണ് പ്രവേശനം. 40 മിനിറ്റാണ് സന്ദര്‍ശനസമയം. അന്ധര്‍ക്കും ബധിരര്‍ക്കുമുള്ള ഓപ്ഷനുകള്‍ ഉള്‍പ്പെടെ 14 ഭാഷകളില്‍ മള്‍ട്ടിമീഡിയ ഗൈഡുകളും രാത്രി സന്ദര്‍ശനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പള്ളിയുടെ ചരിത്ര പശ്ചാത്തലം മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിക്കാന്‍ പ്രത്യേക പരിപാടികളുമുണ്ട്.
16 വര്‍ഷത്തിനിടെ 6.7 കോടി പേരാണ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചത്. ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പ, ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹമ്മദ് അല്‍ തയ്യിബ്, ചാള്‍സ് രാജാവ് തുടങ്ങി ഒട്ടേറെ പ്രമുഖരും രാഷ്ട്രത്തലവന്‍മാരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവുംവലിയ കാര്‍പ്പെറ്റ്, ഏറ്റവും വലിയ തൂക്കുവിളക്ക് എന്നിവയ്ക്ക് ഗിന്നസ് ലോക റെക്കോഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *