emirates draw play : എമിറേറ്റ്സ് നറുക്കെടുപ്പില്‍ പ്രവാസിക്ക് ജാക്ക്‌പോട്ട് അടിച്ചു; കുടുംബത്തോടൊപ്പം ഹജ്ജിന് പോകാന്‍ പദ്ധതിയിട്ട് വിജയി - Pravasi Vartha DRAW

emirates draw play : എമിറേറ്റ്സ് നറുക്കെടുപ്പില്‍ പ്രവാസിക്ക് ജാക്ക്‌പോട്ട് അടിച്ചു; കുടുംബത്തോടൊപ്പം ഹജ്ജിന് പോകാന്‍ പദ്ധതിയിട്ട് വിജയി

എമിറേറ്റ്സ് നറുക്കെടുപ്പില്‍ പ്രവാസിക്ക് ജാക്ക്‌പോട്ട് അടിച്ചു. എമിറേറ്റ്സ് നറുക്കെടുപ്പില്‍ അടുത്തിടെ നടന്ന ഈസി 6 ഗെയിമിലെ emirates draw play വിജയിയായ മുഹമ്മദ് ഇനാമിന് 15 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചു. ഇതോടെ കോടീശ്വരനായി 2024-ലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
പാകിസ്ഥാനിലെ ഇസ്ലാമാബാദ് സ്വദേശിയായ ഇനാം ജനിച്ചതും താമസിക്കുന്നതും യുഎഇയിലാണ്. അബുദാബി ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍സ് ഓഡിറ്ററാണ്. ആജീവനാന്ത സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് തന്റെ മുന്‍ഗണനയെന്ന് ഇനാം പറഞ്ഞു. കുടുംബത്തോടൊപ്പം ഹജ്ജ് തീര്‍ത്ഥാടനം നടത്തുകയാണ് ആദ്യ പദ്ധതിയെന്ന് അദ്ദേഹം പറയുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

സോഷ്യല്‍ മീഡിയയിലെ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് 2021 ല്‍ ഇനാം ടിക്കറ്റ് വാങ്ങല്‍ ആരംഭിച്ചത്. തന്റെ പതിവ് കണക്കുകൂട്ടലില്‍ നിന്ന് വ്യത്യസ്തമായ നമ്പര്‍ തിരഞ്ഞെടുത്തതാണ് ഈ വിജയം നേടാന്‍ കാരണമെന്ന് ഇനാം വെളിപ്പെടുത്തി.
വിജയം നേടിയെന്ന കോള്‍ വന്നപ്പോള്‍ അതൊരു തമാശയാണെന്ന് കരുതി ആദ്യം തള്ളിക്കളഞ്ഞു. പിന്നീട്, കോള്‍ സത്യമാണെന്നും ഞാന്‍ ഇപ്പോള്‍ ഒരു കോടീശ്വരനാണെന്നും മനസ്സിലാക്കി,’ അദ്ദേഹം പറഞ്ഞു. തന്റെ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്ത ഇനാം ഒരു ഫാമിലി കാര്‍ വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചു. യുഎഇയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായും വിജയത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും ഇനാം കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *