freelance jobs  : സ്വകാര്യ മേഖലയില്‍ പാര്‍ട്ട് ടൈം ജോലികള്‍ക്ക് അനുമതി നല്‍കി ഈ ഗള്‍ഫ് രാജ്യം - Pravasi Vartha PRAVASI

freelance jobs  : സ്വകാര്യ മേഖലയില്‍ പാര്‍ട്ട് ടൈം ജോലികള്‍ക്ക് അനുമതി നല്‍കി ഈ ഗള്‍ഫ് രാജ്യം

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പാര്‍ട്ട് ടൈം ജോലികള്‍ക്ക് അനുമതി നല്‍കി കുവൈത്ത്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു പാര്‍ട്ട് ടൈം ജോലിക്കും വീട്ടിലിരുന്ന് വിദൂരമായി ജോലി ചെയ്യാനും freelance jobs  അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ജനുവരി ആദ്യം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ യഥാര്‍ഥ സ്‌പോണ്‍സര്‍മാരല്ലാത്ത തൊഴിലുടമകളുമായി പാര്‍ട്ട് ടൈം ജോലികളില്‍ ഏര്‍പ്പെടാനാകും. ഓഫിസില്‍ എത്താതെ വീട്ടില്‍ ഇരുന്ന് പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാന്‍ തൊഴിലാളികളെ പ്രാപ്തരാക്കുന്നതാണ് പുതിയ തീരുമാനം.
തൊഴിലാളികള്‍ മറ്റൊരു കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി തേടുന്നതിന് തൊഴിലുടമയില്‍ നിന്ന് അനുമതി വാങ്ങണം. പാര്‍ട്ട് ടൈം ജോലി ഒരു ദിവസം പരമാവധി നാല് മണിക്കൂര്‍ ആയിരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍, കരാര്‍ മേഖലയെ പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.
വിദേശത്തുനിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം നിലവില്‍ രാജ്യത്തുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ കമ്പനികളെ അനുവദിക്കുന്നതാണ് തീരുമാനം. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍ എന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ വിദൂര ജോലികള്‍ അനുവദിക്കുന്നതിനും ഇതിനായുള്ള നടപടിക്രമങ്ങളുടെ ചട്ടങ്ങള്‍ തയാറാക്കുന്നതിനും ആഭ്യന്തര മന്ത്രി പബ്ലിക്ക് അതോറിറ്റി ഫോര്‍ മാന്‍പവറിന് നിര്‍ദേശം നല്‍കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *