dubai taxi rate : പുതുവത്സര തലേന്ന് ചില പ്രദേശങ്ങളില്‍ ദുബായ് ടാക്‌സി നിരക്ക് 20 ദിര്‍ഹം - Pravasi Vartha DUBAI

dubai taxi rate : പുതുവത്സര തലേന്ന് ചില പ്രദേശങ്ങളില്‍ ദുബായ് ടാക്‌സി നിരക്ക് 20 ദിര്‍ഹം

പുതുവത്സര തലേന്ന് ദുബായിലെ ചില പ്രദേശങ്ങളില്‍ ടാക്‌സി നിരക്ക് വര്‍ധിക്കും. ദുബായില്‍ കരിമരുന്ന് പ്രയോഗ പ്രദര്‍ശനം നടക്കുന്ന പ്രധാന മൂന്ന് സ്ഥലങ്ങളിലെയും പരിസരങ്ങളിലെയും ടാക്‌സി നിരക്കുകള്‍ ഉയരുമെന്ന് dubai taxi rate റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
20 ദിര്‍ഹമായി പുതിയ ഫ്‌ലാഗ് ഡൗണ്‍ നിരക്ക് ഏര്‍പ്പെടുത്തി. ഇതോടെ പുതുവര്‍ഷ രാവില്‍ ഹാല ടാക്‌സി സേവനങ്ങള്‍ക്ക് യഥാര്‍ത്ഥ വിലയുടെ രണ്ടിരട്ടി വരെ നല്‍കേണ്ടി വരും. ഈ നിരക്കുകള്‍ ഡിസംബര്‍ 31 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ അടുത്ത ദിവസം രാവിലെ 6 മണി വരെ നിലവിലുണ്ടാകും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

വേള്‍ഡ് ട്രേഡ് സെന്റര്‍, എക്സ്പോ സിറ്റി, ഗ്ലോബല്‍ വില്ലേജ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഇവന്റ് ദിവസങ്ങളിലും എക്സിബിഷനുകളിലും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളിലും റെഗുലര്‍ മീറ്റര്‍ ടാക്‌സികള്‍ക്കും ഹാല ടാക്‌സി സര്‍വീസുകള്‍ക്കുമുള്ള പുതിയ ഫ്‌ലാഗ് ഡൗണ്‍ നിരക്കുകള്‍ ബാധകമാകുമെന്ന് ആര്‍ടിഎ അറിയിച്ചു.
ദുബായിലെ ടാക്‌സി നിരക്കുകള്‍ ടാക്‌സി തരം, പിക്കപ്പ് സ്ഥലം, യാത്രയുടെ ദൈര്‍ഘ്യം, യാത്ര ചെയ്ത ദൂരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ദുബായിലെ സാധാരണ കുറഞ്ഞ ടാക്‌സി നിരക്ക് അല്ലെങ്കില്‍ ഫ്‌ലാഗ് ഡൗണ്‍ നിരക്ക് 12 ദിര്‍ഹമാണ്, കൂടാതെ കിലോമീറ്ററിന് 1.97 ദിര്‍ഹം അധികമാണ് ഈടാക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *