dirham indian currency : ഇന്ത്യ-യു.എ.ഇ ഇന്ധന വ്യാപാര ഇടപാട് രൂപയില്‍; വന്‍ കുതിപ്പിന് വഴിയൊരുക്കും - Pravasi Vartha PRAVASI

dirham indian currency : ഇന്ത്യ-യു.എ.ഇ ഇന്ധന വ്യാപാര ഇടപാട് രൂപയില്‍; വന്‍ കുതിപ്പിന് വഴിയൊരുക്കും

ഇന്ത്യ-യു.എ.ഇ ഇന്ധന വ്യാപാര ഇടപാട് വന്‍ കുതിപ്പിന് വഴിയൊരുക്കും. യു.എ.ഇയുമായുള്ള എണ്ണ ഇറക്കുമതി ഇടപാടുകള്‍ രൂപയില്‍ dirham indian currency നടത്താനുള്ള ഇന്ത്യയുടെ തീരുമാനം ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ഇന്ത്യയുടെ നീക്കം നിലവില്‍ ഡോളറില്‍ നടക്കുന്ന ആഗോള വ്യാപാര ഇടപാടുകളില്‍ മാതൃകപരമായ മാറ്റത്തിന് ഇടയാക്കുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മില്‍ പ്രാദേശിക കറന്‍സിയില്‍ കുതിച്ചുയരുന്ന ഉഭയകക്ഷി വ്യാപാരം രണ്ട് വര്‍ഷത്തില്‍ 100 ശതകോടി ഡോളര്‍ കടക്കാനുള്ള പാതയിലാണ്.
പ്രാദേശിക കറന്‍സിയില്‍ ഇടപാട് സാധ്യമായതോടെ ഒരു കറന്‍സിയില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ണമായും ഇല്ലാതാകും. അതോടൊപ്പം രാജ്യാന്തര വാണിജ്യ ഇടപാടുകളില്‍ സ്വീകാര്യമായ പേമെന്റ് രീതിയായി രൂപയിലെ ഇടപാട് സ്വീകരിക്കപ്പെടാനും ഇന്ത്യയുടെ നീക്കം സഹായകമാകും. 2022-23 സാമ്പത്തിക വര്‍ഷം 232.7 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാനായി ഇന്ത്യ 157.5 ശതകോടി ഡോളറാണ് ചെലവിട്ടത്. പ്രാദേശിക കറന്‍സിയില്‍ ഇടപാടുകള്‍ വ്യാപകമാവുന്നതോടെ ഡോളറുമായുള്ള മത്സരാധിഷ്ഠിതമായ സാഹചര്യം ഇല്ലാതാകുകയും ചെയ്യും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

2022ല്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സെപ്) ഒപ്പുവെച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 85 ശതകോടി ഡോളറായി ഉയര്‍ന്നിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യകേന്ദ്രവുമാണ് യു.എ.ഇ. തിരിച്ച് ഇന്ത്യയും യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്.
അതോടൊപ്പം ലോകത്തെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്തൃ രാജ്യമായ ഇന്ത്യയെ സംബന്ധിച്ച് ഡോളറിനെ മറികടന്ന് രൂപയില്‍ ഇടപാട് നടത്താന്‍ കഴിഞ്ഞുവെന്നത് ചരിത്രപരമായ നീക്കമായിരുന്നു. ബ്രിക്‌സ് കൂട്ടായ്മയിലെ പ്രധാന അംഗമെന്ന നിലയില്‍ ബ്രിക്‌സിന്റെ നയങ്ങള്‍ക്ക് അനുസൃതമായിരുന്നു ഇന്ത്യയുടെ നീക്കം. എണ്ണ ഇടപാടുകാരെ വൈവിധ്യവത്കരിക്കാനും ചെലവ് കുറക്കാനും പ്രാദേശിക കറന്‍സിയെ ഇടപാടുകള്‍ക്ക് ഉപയോഗിക്കാനുമുള്ള ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *