local transport in dubai : ഈ പുതുവര്‍ഷ ആഘോഷ ദിനത്തില്‍ നിലയ്ക്കാത്ത സര്‍വീസുമായി ദുബായ് മെട്രോയും ട്രാമും - Pravasi Vartha DUBAI

local transport in dubai : ഈ പുതുവര്‍ഷ ആഘോഷ ദിനത്തില്‍ നിലയ്ക്കാത്ത സര്‍വീസുമായി ദുബായ് മെട്രോയും ട്രാമും

ഈ പുതുവര്‍ഷ ആഘോഷ ദിനത്തില്‍ നിലയ്ക്കാത്ത സര്‍വീസുമായി ദുബായ് മെട്രോയും ട്രാമും local transport in dubai . 40 മണിക്കൂര്‍ ഇടതടവില്ലാത്ത സര്‍വീസ് 31നു രാവിലെ ആരംഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u മെട്രോ രാവിലെ 8 മുതല്‍ പൂര്‍ണമായും ഓടും. ട്രാം രാവിലെ 9ന് സര്‍വീസ് ആരംഭിച്ചു ജനുവരി രണ്ട് പുലര്‍ച്ച 1 മണിവരെ സര്‍വീസ് നടത്തും. 230 ബസുകളും സൗജന്യമായി ഓടിക്കാന്‍ ആലോചനയുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സൗജന്യ സര്‍വീസുകള്‍ക്ക് ഒരുങ്ങുന്നത്.
31ന് ട്രാഫിക് സിഗ്‌നലുകളിലും മാറ്റമുണ്ടാകും. തിരക്ക് അനുസരിച്ച് ട്രാഫിക് നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരിക്കും. ഇതു പ്രകാരമായിരിക്കും വാഹനങ്ങള്‍ സഞ്ചരിക്കേണ്ടത്. ബസുകളുടെ പിക്ക് അപ് പോയിന്റുകളും സിഗ്‌നല്‍ ബോര്‍ഡുകളില്‍ കാണാം. അല്‍വാസലിലും അല്‍ ജാഫ്ലിയയിലും 900 അധിക പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *