norka roots : പ്രവാസികളുടെ മലയാളികളുടെ പരാതികള്‍ കുമിഞ്ഞു കൂടുന്നു; നോര്‍ക്ക് വഴി വേണ്ടത്ര സഹായം ലഭ്യമാകുന്നില്ലെന്ന് പരാതി - Pravasi Vartha PRAVASI

norka roots : പ്രവാസികളുടെ മലയാളികളുടെ പരാതികള്‍ കുമിഞ്ഞു കൂടുന്നു; നോര്‍ക്ക് വഴി വേണ്ടത്ര സഹായം ലഭ്യമാകുന്നില്ലെന്ന് പരാതി

പ്രവാസികളുടെ പരാതികള്‍ കുമിഞ്ഞു കൂടുമ്പോള്‍ നോര്‍ക്ക് വഴി വേണ്ടത്ര സഹായം ലഭ്യമാകുന്നില്ലെന്ന് പരാതി. പ്രവാസി മലയാളികള്‍ വിദേശത്ത് നേരിടുന്ന നിയമപ്രശ്‌നങ്ങളില്‍ നോര്‍ക്ക-റൂട്ട്സ് norka roots വഴി സഹായം ലഭ്യമാകുന്നില്ല. 10 ലക്ഷത്തിലേറെ മലയാളികള്‍ കഴിയുന്ന യു.എ.ഇ. യില്‍ നിയമപ്രശ്‌നങ്ങളില്‍ കഴിയുന്നവര്‍ക്ക് നോര്‍ക്കയുടെ ഭാഗത്തുനിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് സംഘടനകള്‍ പറയുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ചെറിയ കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്കുപോലും നിയമസഹായം നല്‍കാന്‍ നോര്‍ക്കയുടെ നിയമോപദേശകര്‍ കാര്യമായി ഇടപെടുന്നില്ല. യു.എ.ഇ. യിലെ സാമൂഹിക സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തകരും നടത്തുന്ന ഇടപെടലുകളാണ് പ്രശ്‌നങ്ങളില്‍പെട്ടുപോയ മലയാളികള്‍ക്ക് പലപ്പോഴും സഹായമാകുന്നത്.
തങ്ങളുടേതല്ലാതെ കുറ്റങ്ങളില്‍ നിയമപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കാണ് പ്രധാനമായും നോര്‍ക്കയുടെ ഇടപെടല്‍ ആവശ്യമുള്ളത്. വിദേശത്ത് മലയാളികള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ക്ക് സഹായിക്കുന്നതിനാണ് നോര്‍ക്ക – റൂട്ട്സ് പ്രവാസി നിയമസഹായ പദ്ധതിക്ക് രൂപംനല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫില്‍ മൊത്തം 10 നിയമോപദേശകരെ നോര്‍ക്ക നിയമിച്ചിരുന്നു. അവരില്‍ യു.എ.ഇ. യില്‍ അഞ്ചുപേരും മറ്റു ജി.സി.സി. രാജ്യങ്ങളിലേക്കായി അഞ്ചുപേരുമാണുള്ളത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

രണ്ടുവര്‍ഷത്തേക്കാണ് കരാര്‍ വ്യവസ്ഥയില്‍ അഭിഭാഷകരെ നിയമിച്ചിട്ടുള്ളത്. രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കരാര്‍ പുതുക്കിക്കൊടുക്കുകയാണ് പതിവ്. രണ്ടുവര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും ഉപദേശകര്‍ക്ക് കരാര്‍ പുതുക്കിനല്‍കിയിട്ടില്ല. മലയാളികള്‍ കൂടുതലായുള്ള ഷാര്‍ജയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ കേന്ദ്രീകരിച്ച് നോര്‍ക്ക ഡെസ്‌ക് സ്ഥാപിക്കണമെന്ന ആവശ്യവും കാലങ്ങളായി സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം മലയാളികളുടെ പ്രശ്‌നപരിഹാരത്തിനായി യു.എ.ഇ.യില്‍ എത്രയുംപെട്ടെന്ന് പുതിയ നിയമോപദേശകരെ നിയമിക്കുമെന്ന് ഇതുസംബന്ധിച്ച് നോര്‍ക്ക സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി പ്രതികരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *