itihad rail ഇത്തിഹാദ് റെയിൽ സർവീസ്; പാസഞ്ചർ ട്രെയിൻ സംബന്ധിച്ച് പുതിയ അപ്ഡേറ്റ് .. - Pravasi Vartha UAE

itihad rail ഇത്തിഹാദ് റെയിൽ സർവീസ്; പാസഞ്ചർ ട്രെയിൻ സംബന്ധിച്ച് പുതിയ അപ്ഡേറ്റ് ..

ഇത്തിഹാദ് റെയിൽ itihad rail ഉടൻ തന്നെ ഒരു പാസഞ്ചർ സർവീസ് ആരംഭിക്കും എന്ന അറിയിപ്പ് നൽകി അധികൃതർ. അബുദാബിയിൽ നിന്നും അൽ ദന്ന മേഖലയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിന് ഈ സർവീസ് ഗുണകരമാകും. എന്നാൽ, ഈ റൂട്ട് നിർദ്ദിഷ്ട ആളുകൾക്ക് മാത്രമായിരിക്കും ലഭ്യമാകുക. അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ (അഡ്‌നോക്) ജോലി ചെയ്യുന്നവരെ മുന്നിൽക്കണ്ടാണ് ഈ പദ്ധതി ഇപ്പോൾ നിലവിൽ വരുന്നത്. എന്നിരുന്നാലും,ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യാനുള്ള അവസരം അധികം വൈകാതെ എല്ലാവർക്കും ലഭ്യമാകും എന്നാണ് കണക്കാക്കുന്നത്.ഇത്തിഹാദ് റെയിലും അഡ്‌നോക്കും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് ഈ റൂട്ട്. അതുകൊണ്ടു തന്നെയാണ് ഇത് ജീവനക്കാർക്കായി അബുദാബിക്കും അൽ ദന്നയ്ക്കും ഇടയിൽ യാത്ര ചെയ്യാവുന്ന തരത്തിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളിലുള്ള യുഎഇയുടെ കാഴ്ചപ്പാടുകൾക്ക് ഉത്തമ ഉദാഹരണമാണ് യുഎഇയുടെ റെയിൽവേ ശൃംഖല എന്ന് പ്രസിഡൻഷ്യൽ കോടതിയിലെ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് പറഞ്ഞു. .

1200 കിലോമീറ്റർ ശൃംഖലയിൽ യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ചേരുന്ന ജിസിസിയുടെ ആദ്യ റെയിൽവേ ലൈനാണ് എത്തിഹാദ് റെയിൽ. അൽ സിലയിൽ നിന്ന് അൽ റുവൈസ്, അൽ മിർഫ, ദുബായ്, ഷാർജ, അൽ ദൈദ്, അബുദാബി എന്നിവയുൾപ്പെടെ ഫുജൈറയിലേക്കാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാത. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *