pravasi സംസ്ഥാനത്ത് ഭർത്താവ് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ട് പോയി; ജീവനൊടുക്കി ഭാര്യ - Pravasi Vartha PRAVASI

pravasi സംസ്ഥാനത്ത് ഭർത്താവ് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ട് പോയി; ജീവനൊടുക്കി ഭാര്യ

സംസ്ഥാനത്ത് ഭർത്താവ് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ട് പോയതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി.
തിരുവനന്തപുരം തിരുവല്ലം സ്വദേശിയെയാണ് വീടിനുള്ളിൽ pravasi തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 23 വയസ്സുള്ള ഷഹ്‌നയാണ് ജീവനൊടുക്കിയത്. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാന്റെയും സുൽഫത്തിൻറെയും മകളാണ് ഷഹ്‌ന.

ഭർതൃവീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്നു യുവതി. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് കാട്ടാക്കട സ്വദേശിയുമായി ഷഹ്നയുടെ വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ഭർത്താവുമായുള്ള സ്വരച്ചേർച്ച പ്രശ്നങ്ങളേ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടിൽ കഴിയുയുകയായിരുന്നു ഷഹ്ന. ഇന്നലെ ഭർത്താവിന്റെ അനുജന്‍റെ മകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പോകാൻ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാൽ പോകാൻ യുവതി തയ്യാറായില്ല. ഇതോടെ കുഞ്ഞിനെയുമെടുത്ത് ഭർത്താവ് പോവുകയായിരുന്നു. പിന്നാലെ യുവതി മുറിയിൽ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്ത് വരുന്നത് കാണാത്തതിനാൽ വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *