money യുഎഇയിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കുക; ധനസമാഹരണം സംബന്ധിച്ച് നിർദേശവുമായി അധികൃതർ... - Pravasi Vartha PRAVASI

money യുഎഇയിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കുക; ധനസമാഹരണം സംബന്ധിച്ച് നിർദേശവുമായി അധികൃതർ…

അബുദാബി ∙ അബുദാബിയിൽ ധനസമാഹരണം money നടത്താൻ ലൈസൻസുള്ള, അംഗീകൃത സ്ഥാപനങ്ങൾക്കു മാത്രമേ അനുമതിയുള്ളൂവെന്ന് സാമൂഹിക വികസന വിഭാഗം (ഡിസിഡി) അറിയിച്ചു. ധനസമാഹരണത്തെക്കുറിച്ച് ഡിസിഡിയെ രേഖാമൂലം അറിയിച്ച് അനുമതി വാങ്ങണം. ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചായിരിക്കണം പണപ്പിരിവ്.തടവും പിഴയും അനധികൃത പണപ്പിരിവ് നടത്തുന്നവർക്ക് തടവും 2 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

സംഘടനകളിൽ പരിശോധന സംഘടനകൾക്ക് ഫണ്ട് വരുന്ന വഴികളും ചെലവഴിച്ച രീതിയും ഡിസിഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചുവരുന്നു. ഇടപാടുകളുടെ വിശദാംശങ്ങൾ ഡിസിഡിക്കു സമർപ്പിക്കണം. എമിറേറ്റിലെ ധനസമാഹരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ദാതാക്കളുടെ ഫണ്ടുകൾ സംരക്ഷിക്കുക, ധനസമാഹരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ലൈസൻസ് നൽകുക, നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കുക എന്നിവ ഡിസിഡിയുടെ ഉത്തരവാദിത്തമാണെന്നും ഇതുസംബന്ധിച്ചു നടന്ന ശിൽപശാലയിൽ അധികൃതർ പറഞ്ഞു. നിരോധിത മേഖലകളിൽനിന്ന് ഫണ്ട് വന്നിട്ടില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവ ചെലവഴിച്ചിട്ടില്ലെന്നും ഉറപ്പാക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *