food truck permit : ചില വാഹനങ്ങളുടെ പാര്‍ക്കിംഗ് പെര്‍മിറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് അബുദാബി - Pravasi Vartha UAE

food truck permit : ചില വാഹനങ്ങളുടെ പാര്‍ക്കിംഗ് പെര്‍മിറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് അബുദാബി

നഗരത്തിലെ ഫുഡ് ട്രക്കുകള്‍ക്കുള്ള പെര്‍മിറ്റ് food truck permit താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അബുദാബി അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ മുനിസിപ്പാലിറ്റി അബുദാബി നഗരത്തിലെ ഫുഡ് ട്രക്കുകള്‍ക്ക് അനുമതി നല്‍കുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഈ പാര്‍ക്കിംഗ് പെര്‍മിറ്റുകളുടെ സസ്‌പെന്‍ഷന്‍ ‘കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നത് വരെ’ നിലവിലുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ശൈത്യകാലത്ത് കൂടുതല്‍ താമസക്കാര്‍ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നതിനാല്‍, കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ സാധ്യതയുള്ള ബിസിനസ്സുകളില്‍ ഒന്നാണ് ഫുഡ് ട്രക്കുകള്‍. എന്നിരുന്നാലും, പീക്ക് സീസണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കുന്നു.

യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

ഫുഡ് ട്രക്കുകള്‍ പിന്തുടരേണ്ട നിയമങ്ങള്‍ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നില്ലെങ്കില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല, എല്ലാ സ്റ്റാഫ് അംഗങ്ങളും എല്ലായ്‌പ്പോഴും യൂണിഫോം ധരിക്കണം തുടങ്ങിയവയാണ് നിയമങ്ങള്‍. ഇത്തരം നിയമങ്ങള്‍ പാലിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി ഫുഡ് ട്രക്ക് ഓപ്പറേറ്റര്‍മാരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചിരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *