ramadan date 2024 : യുഎഇയിലെ 2024 റമദാന്‍; സാധ്യത തീയതി വെളിപ്പെടുത്തി വിദഗ്ധന്‍ - Pravasi Vartha UAE

ramadan date 2024 : യുഎഇയിലെ 2024 റമദാന്‍; സാധ്യത തീയതി വെളിപ്പെടുത്തി വിദഗ്ധന്‍

യുഎഇയിലെ 2024 റമദാന്റെ സാധ്യത തീയതി വെളിപ്പെടുത്തി വിദഗ്ധന്‍. 2024 മാര്‍ച്ച് 11 ന് വിശുദ്ധ മാസം ആരംഭിക്കുമെന്ന് ramadan date 2024 ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ വ്യക്തമാക്കുന്നു. അടുത്ത റമദാന്‍ മാസം ശൈത്യകാലത്ത് വരുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ സ്ഥിരീകരിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാന്‍, മുഹമ്മദ് നബി (സ)ക്ക് ഖുര്‍ആന്‍ അവതരിച്ച കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിനാല്‍ വളരെയധികം ആത്മീയ പ്രാധാന്യമുണ്ട്. വ്രതാനുഷ്ഠാനം, ദാനധര്‍മ്മങ്ങള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ നിറഞ്ഞതാണ് ഈ വിശുദ്ധ മാസം. റമദാന്‍ മാസത്തില്ഡ പ്രായപൂര്‍ത്തിയായ മുസ്ലീങ്ങള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഉപവാസത്തില്‍ ഏര്‍പ്പെടുന്നു.
പുണ്യനഗരമായ മക്കയിലെ ചന്ദ്രദര്‍ശന സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളെത്തുടര്‍ന്ന് മറ്റ് ഇസ്ലാമിക രാജ്യങ്ങളെപ്പോലെ യുഎഇയും ചന്ദ്രദര്‍ശനത്തിലൂടെ റമദാന്‍ ആരംഭം നിര്‍ണ്ണയിക്കുക. റമദാനിന്റെ ആരംഭം പുതിയ ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് സാധാരണയായി 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *