abu dhabi court : യുഎഇ: വാഹനാഭ്യാസം നടത്തിയ മൂന്നു പേര്‍ക്ക് റോഡ് കഴുകി വൃത്തിയാക്കല്‍ ശിക്ഷ നല്‍കി കോടതി - Pravasi Vartha UAE

abu dhabi court : യുഎഇ: വാഹനാഭ്യാസം നടത്തിയ മൂന്നു പേര്‍ക്ക് റോഡ് കഴുകി വൃത്തിയാക്കല്‍ ശിക്ഷ നല്‍കി കോടതി

അബുദാബിയില്‍ വാഹനാഭ്യാസം നടത്തിയ മൂന്നു പേര്‍ക്ക് റോഡ് കഴുകി വൃത്തിയാക്കല്‍ ശിക്ഷ നല്‍കി കോടതി. വാഹനാഭ്യാസം നടത്തിയതിന് അല്‍ഐനില്‍ മൂന്നു പേര്‍ക്ക് 50,000 ദിര്‍ഹം വീതം പിഴയും സാമൂഹിക സേവനവും ശിക്ഷ കോടതി abu dhabi court വിധിച്ചു. മൂവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും വാഹനങ്ങള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
യുവാക്കളുടെ വാഹനാഭ്യാസ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ യുവാക്കളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ക്ക് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. തെളിവുകള്‍ പരിശോധിച്ച കോടതിക്ക് പ്രതികള്‍ കുറ്റം ചെയ്തതായി ബോധ്യപ്പെടുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

റോഡ് കഴുകുന്നതടക്കമുള്ള സാമൂഹിക സേവനമാണ് നിയമലംഘകര്‍ക്ക് അബൂദബി ജുഡീഷ്യല്‍ വകുപ്പ് വിധിച്ചത്. മറ്റു വാഹനങ്ങളിലെ യാത്രികരുടെ ജീവന്‍ അപകടത്തിലാക്കുംവിധം അശ്രദ്ധമായാണ് മൂവരും വാഹനങ്ങളോടിച്ചിരുന്നതെന്ന് അല്‍ഐന്‍ ട്രാഫിക് കുറ്റകൃത്യ കോടതി കണ്ടെത്തി. വലിയ ശബ്ദത്തിലും പൊതുമുതല്‍ നശിപ്പിക്കുന്ന രീതിയിലും നമ്പര്‍പ്ലേറ്റ് ഇല്ലാതെയുമായിരുന്നു മൂവരും കാറുകളോടിച്ചിരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *