expatriates : ഒരു നോക്ക് കാണാന്‍ മകന്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലെത്തി; പിന്നാലെ വെന്റിലേറ്ററിലായിരുന്ന പ്രവാസി മലയാളി മരണത്തിന് കീഴടങ്ങി - Pravasi Vartha PRAVASI

expatriates : ഒരു നോക്ക് കാണാന്‍ മകന്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലെത്തി; പിന്നാലെ വെന്റിലേറ്ററിലായിരുന്ന പ്രവാസി മലയാളി മരണത്തിന് കീഴടങ്ങി

ഒരു നോക്ക് കാണാന്‍ മകന്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലെത്തി ഏതാനും സമയത്തിനുള്ളില്‍ വെന്റിലേറ്ററിലായിരുന്ന പ്രവാസി മലയാളി മരണത്തിന് കീഴടങ്ങി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി കുന്നുംപുറത്ത് പുതിയ പുറയില്‍ ഖദീജ മന്‍സില്‍ മമ്മു (59) ആണ് expatriates റിയാദ് എക്‌സിറ്റ് അഞ്ചിലെ കിങ്ഡം ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അന്ത്യം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
പിതാവ് ആശുപത്രിയിലായത് അറിഞ്ഞ് മകന്‍ ഷഹല്‍ നാട്ടില്‍നിന്ന് സന്ദര്‍ശന വിസയില്‍ ഞായറാഴ്ച രാവിലെ റിയാദിലെത്തിയിരുന്നു. ആശുപത്രിയിലെത്തി പിതാവിനെ കണ്ട് മകന്‍ റൂമിലേക്ക് മടങ്ങിയശേഷമായിരുന്നു മരണം. മമ്മുവിന്റെ സഹോദരന്‍ റഫീഖ് റിയാദിലുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. ഹുസ്സന്‍-ആയിശുമ്മ ദമ്പതികളുടെ മകനാണ് മരിച്ച മമ്മു. ഭാര്യ: സാബിറ, ഷഹലിനെ കൂടാതെ അസ്‌ന എന്ന മകളുമുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *