newyear holiday : നാല് ദിവസത്തെ നീണ്ട ഇടവേള ആഘോഷിക്കാം; പുതുവര്‍ഷത്തിനായി ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് ഷാര്‍ജ - Pravasi Vartha UAE

newyear holiday : നാല് ദിവസത്തെ നീണ്ട ഇടവേള ആഘോഷിക്കാം; പുതുവര്‍ഷത്തിനായി ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് ഷാര്‍ജ

ഷാര്‍ജ നിവാസികള്‍ക്ക് ഉടന്‍തന്നെ നാല് ദിവസത്തെ നീണ്ട ഇടവേള ആഘോഷിക്കാം. സര്‍ക്കാര്‍ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള പുതുവത്സര അവധി newyear holiday പ്രഖ്യാപിച്ച് എമിറേറ്റ് സര്‍ക്കാര്‍. ഷാര്‍ജയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2024 ജനുവരി 1 ഔദ്യോഗിക പുതുവത്സര അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. 2024 ജനുവരി 2 ചൊവ്വാഴ്ച മുതല്‍ ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u ഇതോടെ എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും.
ജനുവരി ഒന്ന് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റും ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയവും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മിക്ക ആളുകള്‍ക്കും മൂന്ന് ദിവസത്തെ വാരാന്ത്യമാണ് ഇതിലൂടെ ലഭിക്കുക. ദുബായ് അതോറിറ്റിയും സര്‍ക്കാര്‍ മേഖലയ്ക്ക് 2024 ജനുവരി 1 തിങ്കളാഴ്ച പുതുവത്സര അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *