dubai defence : തീപിടിത്തത്തില്‍ നിന്ന് അതിസാഹസികമായി താമസക്കാരനെ രക്ഷിച്ച് ദുബായിലെ നായകന്മാര്‍; വീഡിയോ കാണാം - Pravasi Vartha DUBAI

dubai defence : തീപിടിത്തത്തില്‍ നിന്ന് അതിസാഹസികമായി താമസക്കാരനെ രക്ഷിച്ച് ദുബായിലെ നായകന്മാര്‍; വീഡിയോ കാണാം

”എന്റെ കൂടെ വരൂ, എന്റെ കൂടെ വരൂ. സാവധാനം, പതുക്കെ.” അവിടമാകെ പുക നിറഞ്ഞതിനാല്‍ ഈ ശബ്ദം ആവര്‍ത്തിച്ച് കേള്‍ക്കാമായിരുന്നു; സൈറണുകള്‍ മുഴങ്ങുന്നു, സ്പ്രിംഗളറുകളില്‍ നിന്ന് വെള്ളം വരുന്നു. അപ്പോള്‍ ഒരു ചെക്കര്‍ ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച ഒരാള്‍ വരുന്നു, മുതുകില്‍ ഓക്‌സിജന്‍ ടാങ്ക് ഘടിപ്പിച്ച ഗ്യാസ് മാസ്‌കും ധരിച്ച് അദ്ദേഹം വെള്ളമുള്ള ഇടനാഴിയില്‍ നിന്ന് പുറത്തിറങ്ങാന്‍, ശ്രമിക്കുന്നു. സഹായത്തിനായി ഉദ്യോഗസ്ഥരും dubai defence കൂടെയുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
ഒരു ആക്ഷന്‍ പായ്ക്ക്ഡ് റെസ്‌ക്യൂ സിനിമയാകാന്‍ സാധ്യതയുള്ള ഒരു രംഗമായിരുന്നു അത്. എന്നാല്‍ അത് യഥാര്‍ത്ഥമായി നടന്നതാണ്. ദുബായില്‍ തീപിടിച്ച റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ കുടുങ്ങിയ താമസക്കാരനെ രക്ഷിക്കാന്‍ ദുബായിലെ സിവില്‍ ഡിഫന്‍സ്, ദുബായ് പോലീസ് റെസ്‌ക്യൂ ടീമുകള്‍ നടത്തിയ ധീരമായ രക്ഷാപ്രവര്‍ത്തനത്തിനിടെ സംഭവിച്ച കാര്യങ്ങളാണിത്.
ദുബൈ മീഡിയ ഓഫീസ് (ഡിഎംഒ) പങ്കിട്ട രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, അഗ്‌നിശമന സേനാംഗങ്ങള്‍ തങ്ങളുടെ ജോലിയോടുള്ള പ്രതിബദ്ധതയും ദുബായിലെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളും കാണിക്കുന്നതായി വ്യക്തനാണ്. രക്ഷാപ്രവര്‍ത്തകര്‍ താമസക്കാരനെ സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

വീഡിയോയില്‍ ചില അഗ്‌നിശമന സേനാംഗങ്ങള്‍ ‘പതുക്കെ, പതുക്കെ’ എന്ന് പറയുന്നത് കേള്‍ക്കാം; ഒരു രക്ഷാപ്രവര്‍ത്തകന്‍ വഴികാട്ടുകയും മറ്റൊരാള്‍ പിന്തുണയ്ക്കായി താമസക്കാരന്റെ പുറകില്‍ പിടിക്കുകയും ചെയ്തു മറ്റുള്ളവര്‍ ‘വിഷമിക്കേണ്ട, പ്രശ്നമില്ല, പ്രശ്നമില്ല’ എന്ന് ഉറപ്പ് നല്‍കുന്നു.
തീപിടിച്ച കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ഗോവണിപ്പടിയിലേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹം നടക്കാന്‍ ബുദ്ധിമുട്ടുന്നതും ശ്വാസം പിടിക്കുന്നതും കാണാം. പുറത്തെത്തിച്ച ശേഷം വിദഗധര്‍ അദ്ദേഹത്തെ പരിശോധിക്കുകയും ഫയര്‍ഫോഴ്സ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തതായി ഡിസിഡിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ഒരു താമസക്കാരന്‍ മരിക്കുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *